പാലക്കാട്: കല്ലട ബസ്സപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അലക്ഷ്യമായ ഡ്രൈവിംഗ് അപകടത്തിന് കാരണം ആയിട്ടുണ്ടാവുമെന്ന് ശ്രീകൃഷ്ണപുരം പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കല്ലട ട്രാവൽസിന്റെ ബസ്സാണ് അപകടത്തിൽ പെട്ടത്. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. അപകട സമയത്ത് 38 പേർ ബസിലുണ്ടായിരുന്നു. സംഭവത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചു. മലപ്പുറം എടയത്തൂർ സ്വദേശി സൈനബാ ബീവി, കോഴിക്കോട് ആയഞ്ചേരി സ്വദേശി ഇസാൻ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post