തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. അഴിമതികളും നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് മിന്നൽ പരിശോധന. “ഓപ്പറേഷൻ കോക്ടെയ്ൽ” എന്ന പേരിൽ ഉച്ചയ്ക്ക് 12.30ഓടെയാണ് പരിശോധന ആരംഭിച്ചത്.
എല്ലാ എക്സൈസ് ഡിവിഷൻ ഓഫിസ് തെരഞ്ഞെടുത്ത എക്സൈസ് സർക്കിൾ ഓഫിസ് റേഞ്ച് തുടങ്ങി എഴുപത്തഞ്ചോളം എക്സൈസ് ഓഫീസുകളിലായാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഒരേ സമയം പരിശോധന നടത്തുന്നത്. ഓണത്തോടനുബന്ധിച്ച് കള്ളുഷാപ്പുടമകളും ബാറുടമകളും എക്സൈസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതായാണ് വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് മിന്നൽ പരിശോധന. വിജിലൻസ് ഡയറക്ടർ ടി.കെ വിനോദ് കുമാറിന്റെ നേതൃത്തതിലാണ് പരിശോധന പുരോഗമിക്കുന്നത്.

