ബംഗളൂരു: ആകാംഷകൾക്ക് വിരാമമിട്ടുകൊണ്ട് ,അഭിമാനം വാനോളമുയർത്തി ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യുൾ ചന്ദ്രനിൽ വിജയകരമായി ലാൻഡ് ചെയ്തു. യുഎസ്, സോവിയയ്റ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചത്. എന്നാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യം എന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തം.
വൈകിട്ട് 5 .45 നാണ് ലാൻഡിംഗ് പ്രക്രിയ ആരംഭിച്ചത്. പേടകത്തിന്റെ ആന്തരികഘടകങ്ങൾ ഉൾപ്പെടെ മിഷൻ ഓപറേഷൻസ് കോംപ്ലക്സിലെ ഗവേഷകർ പരിശോധിച്ചു വിലയിരുത്തിയിരുന്നു. ലാൻഡിംഗ് പ്രതിസന്ധി നേരിട്ടാൽ , പ്ലാൻ ബി യും ഐ എസ് ആർ ഓ തയ്യാറാക്കിയിരുന്നു
ദൗത്യം വിജയകരമെന്ന് ഐഎസ്ആർ ഓ അറിയിച്ചു. ഇന്ത്യൻ ബഹിരാകാശ മേഖലയ്ക്കിത് അഭിമാന ദിനമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടു. ആകാശം ഒരു പരിധിയല്ലെന്ന് ഇന്ത്യ തെളിയിച്ചതായും , പരാജയത്തിൽ നിന്നും നാം പാഠം പഠിച്ചതിന്റെ തെളിവാണ് ഈ വിജയം എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ദൗത്യത്തിൽ പങ്കാളികൾ ആയ മുഴുവൻ പേരെയും പ്രധാന മന്ത്രി അഭിനന്ദിച്ചു . ഇന്ത്യയുടെ ഗതി നിർണ്ണയിക്കുന്ന നിമിഷമാണിതെന്നും, ഇന്ത്യക്കിത് പുത്തൻ ഉദയമാണെന്നും അദ്ദേഹം വ്യ്കതമാക്കി. സൂര്യനിലേക്കും, ശുക്രനിലേക്കുമുള്ള ദൗത്യത്തെക്കുറിച്ചും പ്രധാനമന്ത്രി സൂചന നൽകി. ചന്ദ്രയാൻ ദൗത്യത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി
Discussion about this post