ബാക്കു(അസര്‍ബെയ്ജാന്‍): ചെസ് ലോകകപ്പ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാള്‍സനും ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദയും തമ്മിലുള്ള രണ്ടാം ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍. 30 നീക്കങ്ങള്‍ക്ക് ശേഷമാണ് ഇരുവരും സമനിലയില്‍ പിരിഞ്ഞത്. ഇന്നലത്തെ ആദ്യ റൗണ്ട് മത്സരം 35 നീക്കത്തിന് ശേഷം സമനിലയില്‍ അവസാനിച്ചിരുന്നു.
ഇതോടെ ജേതാവിനെ നിര്‍ണയിക്കാന്‍ മത്സരം ടൈ ബ്രേക്കറിലേക്ക് നീളും. രണ്ട് ടൈ ബ്രേക്കറുകള്‍ അടങ്ങുന്ന മത്സരം വ്യാഴാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 4.30 ന് നടക്കും. റാപിഡ് ഫോര്‍മാറ്റിലാണ് ടൈ-ബ്രേക്കറുകള്‍
വിശ്വനാഥന്‍ ആനന്ദിനുശേഷം ആദ്യമായാണ് ഒരിന്ത്യൻ താരം ഫൈനലില്‍ കളിക്കുന്നത്. നിലവിലെ ലോക ഒന്നാം നമ്പർ താരമായ മാഗ്‌നസ് കാൾസൺ അഞ്ച് തവണ ലോക ചാമ്പ്യൻ കിരീടം ചൂടിയിട്ടുണ്ട്.മാഗ്‌നസ് കാള്‍സനെ മുൻപ് പ്രജ്ഞാനന്ദ പരാജയപ്പെടുത്തിയിട്ടുമുണ്ട്. ലോക രണ്ടാം നമ്പര്‍ താരം ഹികാരു നകമുറ, മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനോ എന്നിവരെ തോല്‍പ്പിച്ചാണ് പ്രജ്ഞാനന്ദ ഫൈനലില്‍ കടന്നത്.

