തിരുവനന്തപുരം: കണ്ണൂർ സർവകലാശാല എം.എ ഇംഗ്ലീഷ് സിലബസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ. കെ ശൈലജയുടെ ആത്മകഥ. ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന ആത്മകഥയാണ് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എം.എ ഇംഗ്ലീഷ് ഒന്നാം സെമസ്റ്ററിലെ ഇലക്ടീവ് കോഴ്സിൽ ലൈഫ് റൈറ്റിങ് വിഭാഗത്തിൽ കോർ റീഡിങ്ങിനുള്ള പുസ്തകമായാണ് ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന പുസ്തകം ഉൾപ്പെടുത്തിയിട്ടുള്ളത്
മഹാത്മ ഗാന്ധി, അംബേദ്കർ എന്നിവരുടെ ആത്മകഥകൾക്കൊപ്പമാണ് ശെെലജയുടെ പുസ്തകവും ഉൾപ്പെടുത്തിയിരിക്കുന്നത്. മഞ്ജു സാറ രാജൻ തയ്യാറാക്കി, ജഗർനട്ട് പബ്ലിക്കേഷൻ പുറത്തിറക്കിയതാണ് പുസ്തകം.കണ്ണൂർ സർവകലാശാല വി.സി സ്വന്തം നിലയിൽ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയാണ് ശൈലജയുടെ പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയത്
യൂണിവേഴ്സിറ്റിയിൽ പഠനബോർഡ് നിലവിലില്ല. . ഗവർണറുടെ അനുമതിയില്ലാതെ വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ രൂപീകരിച്ച പഠന ബോർഡ് കോടതി റദ്ദാക്കിയിരുന്നു.തുടർന്ന് സ്വന്തം നിലയിൽ ആണ് വിസി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്
Discussion about this post