തൃശൂർ: സി പി എം എം എൽ എയും മുൻ മന്ത്രിയും ആയിരുന്ന എ സി മൊയ്തീന്റെ നിയമവിരുദ്ധ ഇടപെടലിലൂടെയാണ് കരുവന്നൂര്‍ ബാങ്കിൽ ബിനാമി വായ്‌പകൾ അനുവദിച്ചതെന്ന ഗുരുതര കണ്ടെത്തലുമായി ഇ ഡി. ഇതേ തുടർന്ന് മൊയ്തീന്റെ 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം ഇ ഡി മരവിപ്പിച്ചു.
സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഇ.ഡിയുടെ കണ്ടെത്തലുകള്‍. പാവപെട്ട നിക്ഷേപരുടെ ഭൂമി പണയം വച്ച് കൊണ്ട് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ഒട്ടേറെ ബെനാമി വായ്പകള്‍ നല്‍കിയിരുന്നു . ഒരാളുടെ ഭൂമിവച്ചുതന്നെ ഒന്നിലേറെ വായ്പകലും ഇങ്ങനെ നിയമവിരുദ്ധമായി കൊടുത്തവയിൽ ഉൾപ്പെടും.
മൊയ്തീന്റേയും ഭാര്യയുടേയും പേരിലുള്ള ഇരുപത്തിയെട്ടു ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചതിനു പുറമെ, മുപ്പത്തിയാറു പേരുടെ സ്വത്തുവകകള്‍ കൂടെ കണ്ടുകെട്ടിയിട്ടുണ്ട് . പതിനഞ്ചു കോടി രൂപയുടെ മൂല്യം വരും ഇതിന്. മൊത്തം, 150 കോടിയുടെ തട്ടിപ്പ് കരുവന്നൂരില്‍ എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട് ഇ ഡി പത്രക്കുറിപ്പിൽ വ്യക്തമാക്കി
ദീര്‍ഘകാലമായി സി പി എം എം.എല്‍.എയാണ് മുൻ മന്ത്രി കൂടിയായ മൊയ്തീൻ. മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ തൈക്കണ്ടിയിൽ വീണയുടെ പേരിൽ കരിമണൽ കർത്തയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് പുറത്തു വന്ന സമയത്തു തന്നെ മൊയ്തീനും കുടുങ്ങിയത് സി പി എമ്മിന് ക്ഷീണമായിട്ടുണ്ട്

