ബഹിരാകാശ സാങ്കേതികതയ്ക്ക് വേണ്ടി വിദേശ രാജ്യങ്ങൾക്ക് മുന്നിൽ കൈ നീട്ടി നിൽക്കുന്ന രാജ്യമല്ല ഇനി ഭാരതം. ചൈനയ്ക്കും, റഷ്യക്കും അമേരിക്കയ്‌ക്കുപോലും സാധിക്കാത്ത നേട്ടത്തിന്റെ തിളക്കത്തിൽ ആണ് ഭാരതം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാൻ മറ്റാർക്കും സാധിക്കാത്തിടത്താണ് ഈ അപൂർവ നേട്ടം ഇന്ത്യ സ്വന്തമാക്കുന്നത്.ചന്ദ്രയാൻ പദ്ധതിക്കായി ഇന്ത്യ ആകെ ചെലവിട്ടത് 615 കോടി രൂപയാണ്.
അതെ സമയം, ചന്ദ്രയാൻ-3 വിജയകരമായതിന് പിന്നാലെ , മുൻപ് ന്യൂയോർക്ക് ടൈംസ് ഇന്ത്യയെ പരിഹസിച്ചു കൊണ്ട് പ്രസിദ്ധീകരിച്ച കാർട്ടൂൺ സോഷ്യൽ മീഡിയയിൽ വ്യാപക ചര്ച്ചക്കും വഴിവെച്ചു.
ഇന്ത്യയുടെ മംഗൾ യാൻ പദ്ധതിയെ പരിഹസിച്ചു കൊണ്ട് 2014 ഒക്ടോബറിൽ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച കാർട്ടൂൺ. കയ്യിൽ ഒരു കന്നുകാലിയെയും പിടിച്ച് ,യൂറോപ്യൻ എലൈറ്റ് സ്പേസ് ക്ലബിന് മുന്നിൽ മുട്ടുന്ന ഇന്ത്യക്കാരന്റെ ചിത്രം. ഭാരതീയന്റെ കയ്യിൽ പശുവിനെക്കൂടി പത്രം ചിത്രീകരിച്ചത്, അവന്റെ സംസ്കൃതിയെക്കൂടി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു . കാർട്ടൂൺ വിവാദമാവുകയും , അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രതിഷേധം ഉയരുകയും ചെയ്തതോടെ, ന്യൂയോർക്ക് ടൈംസ് അന്ന് മാപ്പ് പറഞ്ഞു രക്ഷപ്പെടുകയായിരുന്നു.
ചന്ദ്രയാൻ 3 യുടെ വിജയം , ഐതിഹാസികം എന്ന് വിശേപ്പിക്കുകയും , ഇന്ത്യയുടെ നിയോഗത്തിന്റെ ഗതി നിര്ണയിക്കുകയാണ് ചന്ദ്രയാൻ എന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കിയിരുന്നു. ബഹിരാകാശ ടൂറിസത്തെക്കുറിച്ച് സൂചിപ്പിച്ച പ്രധാനമന്ത്രി, ചാന്ദ്ര ദൗത്യത്തെക്കുറിച്ചും വെളിപ്പെടുത്തിയിരുന്നു . ഇന്ത്യയുടെ ഉറച്ച കാൽവെപ്പുകൾ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് നരേന്ദ്രമോദി ചന്ദ്രയാൻ വിക്ഷേപണ വിജയത്തിന് പിന്നാലെ സംസാരിച്ചത് .
ബഹിരാകാശ പേടകങ്ങളുടെ വിക്ഷേപണത്തിനും, ബഹിരാകാശ സാങ്കേതിക വിദ്യകൾക്കുമായി നിരവധി വിദേശ രാജ്യങ്ങൾ ഇന്ത്യയുടെ സഹായത്തിനായി കാത്തു കിടക്കുകയാണ്. വിക്ഷേപണത്തിനുള്ള കുറഞ്ഞ ചിലവും വിദേശ രാജ്യങ്ങളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നുണ്ട്.
ഇന്ത്യയുമായി മത്സരത്തിനിറങ്ങിയ റഷ്യയുടെ ലൂണ 25 പരാജയപ്പെട്ടിടത്താണ് ചന്ദ്രയാന്റെ വിജയം തിളക്കമേറുന്നത് . അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ വിജയത്തെ വാനോളം പുകഴ്ത്തുന്നുമുണ്ട് .
അണുവായുധ- ബഹിരാകാശ സാങ്കേതിക വിദ്യകൾക്കായി സായിപ്പിന്റെ മുന്നിൽ കൈനീട്ടി നിന്ന കാലമൊക്കെ കഴിഞ്ഞു പോയി, ഇത് സാങ്കേതികവിദ്യയും ശാസ്ത്രവും, സംസ്കൃതിയും വിശ്വാസവും മുറുകെപ്പിടിക്കുന്ന പുതിയ ഭാരതമാണ് എന്ന് ന്യൂയോർക്ക് ടൈംസിനെക്കൂടി ബോധ്യപ്പെടുത്തിക്കൊണ്ടാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ഇന്ത്യ പറന്നിറങ്ങിയത്
Discussion about this post