കെ എസ് ആർ ടി സി സർക്കാർ സ്ഥാപനം ആണെന്നും അതിനാൽ ശമ്പളം നൽകാൻ കഴിയില്ല എന്ന് പറയാൻ സർക്കാരിന് അവകാശം ഇല്ലെന്നും വ്യക്തമാക്കി ഹൈ കോടതി ഉത്തരവ്.
ശമ്പള വിതരണത്തിന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കെ എസ് ആർ ടി സി ജീവനക്കാർ നൽകിയ ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചുകൊണ്ടാണ് ഹൈ കോടതി ഉത്തരവ് വന്നിരിക്കുന്നത് . സർക്കാരിന് കീഴിൽ വരുന്ന സ്ഥാപനമായതിനാൽ സർക്കാർ സഹായം കെഎസ്ആർടിസിക്ക് നിഷേധിക്കാൻ പാടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിലുണ്ട്. അതേസമയം, KSRTCയുടെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തിൽ ഇടപെടാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി
Discussion about this post