ജോഹനസ്ബർഗ്ഗ്: ബ്രിക്‌സ് യോഗത്തിൽ പങ്കെടുക്കവെ, നിലത്ത് കിടന്ന ദേശീയ പതാക ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരവോടെയെടുത്ത് മാറ്റുന്ന ദൃശ്യങ്ങൾ ശ്രദ്ധ നേടുന്നു.
യോഗത്തിൽ ഗ്രൂപ്പ് ഫോട്ടോയെടുക്കാനായാണ് അതാത് രാജ്യങ്ങളുടെ പതാകകൾ നിലത്ത് വെച്ചത്. ഫോട്ടോയെടുക്കാനായി എത്തിയ നരേന്ദ്ര മോദി, നിലത്ത് കിടന്ന ഇന്ത്യൻ പതാക ശ്രദ്ധയിൽപ്പെട്ടതോടെ, ചവിട്ടാതെ നിലത്ത് നിന്നും എടുത്ത് ,പോക്കറ്റിലേക്ക് വച്ചു. ഇത് കണ്ടതോടെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസയും ദക്ഷിണാഫ്രിക്കയുടെ പതാക കൈയിലെടുക്കുകയും മറ്റൊരാൾക്ക് കൈമാറുകയും ചെയ്തു
നരേന്ദ്ര മോദി ദേശീയ പതാകയോട് ആദരവ് പ്രകടിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ, സാമൂഹിക മാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടുകയാണ്. ജോഹന്നാസ് ബർഗിലെ മോദി മാതൃക എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്

