കോഴിക്കോട്: തൊട്ടിൽപ്പാലത്ത് കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി വിവസ്ത്രയാക്കി കെട്ടിയിട്ടു പീഡിപ്പിച്ചു . കോളേജ് വിദ്യാർത്ഥിനിയെയാണ് നഗ്നയാക്കി കെട്ടിയിട്ട് പീഡിപ്പിച്ചത്. ഇന്നലെ വൈകിട്ടോടെ പെൺകുട്ടിയെ കാണാതായിരുന്നു.
കോളേജിലേക്ക് പോയ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടി തന്റെ സുഹൃത്തിനെ വിളിച്ചു രക്ഷപെടുത്തണമെന്ന് അഭ്യർത്ഥിച്ചതായി വിവരമുണ്ട്. പെൺകുട്ടിയുടെ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ആളൊഴിഞ്ഞ പ്രദേശത്ത്, ആൾപ്പാർപ്പില്ലാത്ത വീട്ടിനകത്ത് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു . വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് പോലീസ് അകത്ത് കടന്നത്
പെൺകുട്ടി പീഡനത്തിന് വിധേയമായിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന . പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയെ കെട്ടിയിട്ട വീട്ടിനുള്ളിൽ നിന്ന് എം ഡി എം എ കണ്ടെത്തിയിട്ടുണ്ട് . സംഭവത്തിനു പിന്നിൽ ലഹരി മരുന്ന് സംഘമാണെന്നാണ് പ്രാഥമിക സൂചന. മറ്റ് വിശദാംശങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല
Discussion about this post