അറുപത്തിയൊൻപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സിനിമയ്ക്കുള്ള അവാർഡ് ‘റോക്കട്രി: ദ് നമ്പി ഇഫക്റ്റ് കരസ്ഥമാക്കി .പുഷ്പ – സിനിമയിലെ അഭിനയത്തിന് അല്ലു അർജുൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ. മികച്ച സംവിധായകനായി നിഖിൽ മഹാജനും (മറാഠി ചിത്രം: ഗോദാവരി). തിരഞ്ഞെടുക്കപ്പെട്ടു .
കശ്മീർ ഫയൽസിലെ അഭിനയത്തിന് പല്ലവി ജോഷി മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വന്തമാക്കി . മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹനും സ്വന്തമാക്കി. ‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസ് പ്രത്യേക ജൂറി പുരസ്കാരം നേടി
മികച്ച സിനിമയ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയ റോക്കട്രി: ദ് നമ്പി ഇഫക്റ്റ്- മാധവന്‍ സംവിധായകനും നായകനായുമെത്തിയ ‘’ ചിത്രമാണ് . ‘സർദാര്‍ ഉദ്ദം’ ആണ് മികച്ച ഹിന്ദി ചിത്രം.
മികച്ച മലയാള ചിത്രം റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ സ്വന്തമാക്കി.‘നായാട്ട്’ സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി. മികച്ച പാരിസ്ഥിതിക ചിത്രമായി കൃഷാന്ദ് സംവിധാനം ചെയ്ത ‘ആവാസ വ്യൂഹം’ ത്തിനാണ് .
2021ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനു പരിഗണിച്ചത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിച്ചത്

