ലോക ചെസ്സ് ചാമ്പ്യൻ ഷിപ്പിൽ മാഗ്‌നസ് കാൾസനോട് പൊരുതിത്തോറ്റ പ്രജ്ഞാനന്ദന് ഇന്ത്യൻ ജനതയുടെ അഭിനന്ദന പ്രവാഹമാണ്. ഫിഡെ ലോകകപ്പിൽ ഇഞ്ചോടിഞ്ച് പോരാടിയാണ് ഇന്ത്യൻ അത്ഭുത ബാലൻ തോൽവിയേറ്റുവാങ്ങിയത്. മത്സരം കഴിഞ്ഞു അഭിമാനത്തോടെയാണ് പ്രജ്ഞാനന്ദൻ ഇന്ത്യയിലേക്ക് മടങ്ങുന്നത്. ലോകത്തിലെ എണ്ണം പറഞ്ഞ ചെസ്സ് ചാമ്പ്യന്മാരെ മലർത്തിയടിച്ചു കൊണ്ടാണ് ഫൈനൽ റൗണ്ടിലേക്ക് പ്രജ്ഞാനന്ദൻ എത്തുന്നത്
അതെ സമയം ലോകചാമ്പ്യനെയും റണ്ണറപ്പിനെയും കാത്തിരിക്കുന്നത് വമ്പൻ സമ്മാനത്തുകകളാണ്. മാഗ്‌നസ് കാൾസണ് സമ്മാനത്തുകയായി 110,000 ഡോളർ അഥവാ 91 ലക്ഷത്തോളം രൂപയാണ് ലഭിക്കുക. പ്രജ്ഞാനന്ദയ്ക്ക് 80000 ഡോളർ അഥവാ, 67 ലക്ഷത്തോളം രൂപയും സമ്മാനത്തുകയായി ലഭിക്കും.
നിലവിൽ ലോക റാങ്കിങ്ങിൽ 24 കാരനാണ് പ്രജ്ഞാനന്ദ. വിശ്വനാഥൻ ആനന്ദിനുശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരം കൂടിയായ പ്രജ്ഞാനന്ദ 2018 – എയർത്തിങ് മാസ്റ്റേഴ്സ് ടൂർണ്ണമെന്റിൽ മാഗ്നസ് കാൾസണെ പരാജയപ്പെടുത്തിയിരുന്നു. 2005ൽ ലോകകപ്പിന്റെ ഫോർമാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിനുശേഷം ഫൈനലിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് പ്രജ്ഞാനന്ദ. ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറന്റെ എതിരാളിയെ തീരുമാനിക്കുന്ന കാൻഡിഡേറ്റ് ചെസിനും പ്രജ്ഞാനന്ദ യോഗ്യത നേടിയിട്ടുണ്ട്. കാൻഡിഡേറ്റ് ചെസിൽ യോഗ്യത ഉറപ്പാക്കിയ പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് പ്രജ്ഞാനന്ദ
Discussion about this post