താനൂർ; സേവന സന്നദ്ധരായ സേവാഭാരതി താനൂർ യുണിറ്റിന്റെ ആംബുലൻസ് സമർപ്പണം നടന്നു. ശോഭപറമ്പ് ക്ഷേത്രപരിസരത്തു വച്ചാണ് സമർപ്പണം നടത്തിയത്. സേവാഭാരതി സംസ്ഥാന സെക്രട്ടറി എൻ സത്യഭാമ ടീച്ചർ ആംമ്പുലൻസ് നാടിന് സമർപ്പിച്ചു. സേവാഭാരതി താനൂർ യൂണിറ്റിലേക്ക് പൊതുജനങ്ങളുടെ സഹായ സഹകരണത്തോടെ പ്രവർത്തന സജ്ജമായ ആംബുലൻസിന്റെ സമർപ്പണമാണ് നടന്നത്. രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സംഘചാലക് കെ ചാരു ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു.
സേവാഭാരതി താനൂർ യൂണിറ്റ് പ്രസിഡന്റ് പി ദേവദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി കെ ബൈജു സാഗർ, വൈസ് പ്രസിഡന്റ് കെ ഉദയ് കുമാർ എന്നിവർ പങ്കെടുത്തു.
Discussion about this post