മലപ്പുറം: മലപ്പുറം ജില്ലയിൽ അടിയന്തിരാവാസ്ഥ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനി ആയിരുന്ന കിളിവായിൽ പദ്മനാഭൻ അന്തരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അന്തരിച്ചത്.
കോട്ടക്കൽ മേഖലയിൽ സംഘപരിവാർസംഘടനകളുടെ നേതൃനിരയിൽ പ്രവർത്തിച്ച പത്മനാഭൻ താലൂക് സംഘചാലക് എന്ന ചുമതലയിലും പ്രവർത്തിച്ചിരുന്നു. എഴുപതുകളിൽ ജനസംഘ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം നടത്തിയ അദ്ദേഹം, ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട് .അന്നത്തെ
ക്രൂരമായ ശാരീരിക പീഡനങ്ങൾ ജീവിതത്തിലുടനീളം പത്മനാഭനെ വേട്ടയാടിയിരുന്നു. അടിയന്തിരാവസ്ഥവിരുദ്ധ സമരത്തിൽ ജയിൽ ശിക്ഷ അനുഭവിച്ച ഏറ്റവും പ്രായം കുറഞ്ഞ ആർ എസ് എസ് പ്രവർത്തകൻ കൂടിയായിരുന്നു പത്മനാഭൻ.
പൊന്മള കുറുപ്പുംപടിയിലെ അദ്ദേഹത്തിന്റെ സ്വവസതിയിൽ ആയിരുന്നു ശവസംസ്കാരം

