തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയില്‍ കെ.എസ്.ഇ.ബിയെ വിമര്‍ശിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മഴ കുറയുന്ന സാഹചര്യത്തില്‍ നേരത്തെ വൈദ്യുതി കരാറിലേര്‍പ്പെടുന്ന കാര്യത്തിൽ ബോര്‍ഡിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് മുന്‍കൂട്ടി കണ്ട് പ്രവർത്തിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
താപവൈദ്യുതി കുറഞ്ഞ വിലയ്ക്ക് ഒരുക്കുന്നതില്‍ ബോര്‍ഡിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും ലോഡ്ഷെഡിങ് ഇല്ലാതെ മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രത്തിന്റെ സ്മാർട്ട് മീറ്റർ പദ്ധതി വിഷയത്തിൽ ബദൽ സംവിധാനം ശരിയാക്കുന്നതിനായി നിർദേശം നൽകിയിട്ടുണ്ട്. ഉപഭോക്താവിന് വിഷമമുണ്ടാക്കാത്ത രീതിയിലുള്ള ബദലാണ് ആലോചിക്കുന്നത്. എന്നാൽ ബദല്‍ മാര്‍ഗം കെ.എസ്.ഇ.ബിക്ക് എത്രത്തോളം സാധിക്കുമെന്ന് കണ്ടറിയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post