ന്യൂഡൽഹി, ഓഗസ്റ്റ് 26: “നിങ്ങളുടെ നേട്ടത്തിൽ രാജ്യം അഭിമാനപൂരിതം ആകുന്നു”, കാഴ്ച്ച പരിമിതർക്കുള്ള ഐബിഎസ്എ വേൾഡ് ഗെയിംസിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കാഴ്ച പരിമിതരുടെ “ഐബിഎസ്എ വേൾഡ് ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ! കായിക രംഗത്ത് നമ്മുടെ വനിതകളുടെ അജയ്യമായ ചൈതന്യവും കഴിവും ഉദാഹരിക്കുന്ന ഒരു മഹത്തായ നേട്ടം. ഇന്ത്യ അഭിമാനത്താൽ തിളങ്ങുന്നു,” മോദി ‘എക്‌സിൽ’ കുറിച്ചു. .
ഈ വർഷം ബർമിംഗ്ഹാമിൽ നടന്ന ഇന്റർനാഷണൽ ബ്ലൈൻഡ് സ്‌പോർട്‌സ് ഫെഡറേഷൻ വേൾഡ് ഗെയിംസിലാണ് കാഴ്ച വൈകല്യമുള്ളവരുടെ ക്രിക്കറ്റ് ആദ്യമായി ഉൾപെടുത്തുകയുണ്ടായത് . പ്രഥമ ലോക കപ്പ് ഫൈനലിൽ നിശ്ചിത 20 ഓവറിൽ ഓസ്‌ട്രേലിയയെ 114/8 എന്ന നിലയിൽ ഒതുക്കിയ ഇന്ത്യ പിന്നീട് പുതുക്കിയ വിജയലക്ഷ്യം 3.3 ഓവറിൽ 42 റൺസ് മറികടക്കുകയായിരുന്നു .
Discussion about this post