ന്യൂഡൽഹി : ജി 20 യുടെ ഭാഗമായ പ്രബലരായ ബിസിനസ് നേതാക്കൾ ഉൾപ്പെടുന്ന ബിസിനസ് ഉച്ചകോടി ബി 20 യെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് അഭിസംബോധന ചെയ്യും
ലോകമെമ്പാടുമുള്ള നയ നിർമ്മാതാക്കളെയും ബിസിനസ്സ് നേതാക്കളെയും വിദഗ്ധരെയും ഉച്ചകോടിയിലേക്ക് പ്രേത്യേക ക്ഷണം പ്രകാരം കൊണ്ടുവന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. B20 ഇന്ത്യ കമ്മ്യൂണിക്ക് ചർച്ച ചെയ്യാനും തുടർന്ന് ജി 20 യിൽ ചർച്ച ചെയ്യാനും വേണ്ടി 54 ശുപാർശകളും 172 നയ നടപടികളും ആണുള്ളത്
ബിസിനസ് 20 അഥവാ B20 എന്നത് ആഗോള ബിസിനസ് സമൂഹവുമായുള്ള ഔദ്യോഗിക G20 ഡയലോഗ് ഫോറമാണ്. 2010-ൽ സ്ഥാപിതമായ B20, G20-ലെ ഏറ്റവും പ്രമുഖമായ ഗ്രൂപ്പുകളിൽ ഒന്നാണ്,ആഗോള കമ്പനികളും ബിസിനസ്സ് ഓർഗനൈസേഷനുകളും ഇതിൽ പങ്കാളികളായിട്ടുണ്ട്.
സാമ്പത്തിക വളർച്ചയും വികസനവും ഉത്തേജിപ്പിക്കുന്നതിന് കൃത്യമായ പ്രായോഗികമായ നയ ശുപാർശകൾ നൽകുന്നതിന് വേണ്ടിയാണ് B20 പ്രവർത്തിക്കുന്നത്.
Discussion about this post