ബുഡാപെസ്റ്റ്∙ ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് സ്വർണ്ണം . ജാവലിൻ ത്രോ ഫൈനലിൽ 88.17 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണം സ്വന്തമാക്കിയത് . 87.82 മീറ്റർ എറിഞ്ഞ പാക് താരം അർഷദ് നധീം വെള്ളി സ്വന്തമാക്കി . 86 .67 മീറ്റർ എറിഞ്ഞ ചെക്ക് റിപ്പബ്ലിക് താരം ജാക്കൂബ് വാഡ്‌ലെച്ചിനാണു വെങ്കലം.
ഫൈനലിലെത്തിയ ഇന്ത്യൻ താരങ്ങളായ കിഷോർ ജെന, ഡി.പി. മനു എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു. 84.77 മീറ്ററാണ് കിഷോർ ജെനയുടെ മികച്ച ദൂരം. മനു 84.14 മീറ്റർ വരെ എറിഞ്ഞു. കഴിഞ്ഞവർഷത്തെ ചാംപ്യൻഷിപ്പിൽ നീരജ് രണ്ടാം സ്ഥാനത്തായിരുന്നു.
Discussion about this post