ന്യൂഡൽഹി: ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക വില കുറയും .പാചക വാതക വിലയിൽ 200 രൂപ സബ്സിഡി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി കേന്ദ്ര മന്ത്രി അനുരാഗ് സിങ് ഠാക്കൂർ വ്യക്തമാക്കി. ഇന്നു ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷാബന്ധൻ – ഓണം സമ്മാനമാണ് ഈ ഇളവെന്നും അനുരാഗ് സിങ് ഠാക്കൂർ വ്യക്തമാക്കി
വിലക്കുറവ് നിലവിൽ വരുന്നതോടെ പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവർക്ക് ഇളവ് 400 രൂപയായി ഉയരും. രാജ്യത്തെ ജനങ്ങളുടെ , പ്രത്യേകിച്ചും നമ്മുടെ സഹോദരിമാരുടെ ക്ഷേമത്തിനു വേണ്ടിയുള്ള വലിയ പ്രഖ്യാപനമാണ് വിലക്കുറവെന്നും, ആസന്നമായ തിരഞ്ഞെടുപ്പുമായി പ്രഖ്യാപനത്തിന് ബന്ധമില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു
Discussion about this post