ന്യൂഡൽഹി: കോൺഗ്രസിൽനിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്ന അനിൽ കെ. ആന്റണിയെ, ബിജെപിയുടെ ദേശീയ വക്താവായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് അനിൽ ആന്റണിയെ പുതിയ ചുമതലയിലേക്ക് നിയമിച്ചത് . ഇത് സംബന്ധിച്ച ഉത്തരവ് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പുറത്തു വിട്ടു.
അനിൽ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി കഴിഞ്ഞ മാസം നിയമിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് പാർട്ടി ദേശീയ വക്താവിന്റെ ചുമതല കൂടി നൽകിയത്.
കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും, എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്ന
അനിൽ ആന്റണി കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ബിജെപിയിൽ ചേർന്നത്. മുതിർന്ന കോൺഗ്രസ്സ് നേതാവ് ആന്റണിയുടെ മകൻ കൂടിയായ അനിൽ, കോൺഗ്രസ്സ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നാണ് ബിജെപിയിൽ ചേർന്നത്

