കൊച്ചി : കർഷകർക്ക് വേണ്ടി പൊതു വേദിയിൽ സംസാരിച്ചതിന്റെ പേരിൽ സിനിമാതാരം ജയസൂര്യക്ക് നേരെ കനത്ത സൈബർ ആക്രമണം. താരത്തിന്റെ ഫേസ്ബുക്ക് പേജിൽ സംഘടിതമായാണ് കമ്മ്യുണിസ്റ്റ് സൈബർ പോരാളികളുടെ ആക്രമണം.
കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവം പരിപാടിയില്‍ സംസാരിക്കവെ, കേരളത്തിലെ കർഷകർ നേരിടുന്ന ദുരിതത്തേക്കുറിച്ച് ജയസൂര്യ സൂചിപ്പിച്ചിരുന്നു.നെല്ലിന്റെ വില കിട്ടാത്ത കര്‍ഷകര്‍ തിരുവോണ ദിവസം പട്ടിണി കിടക്കുകയാണെന്നും ആരും കൃഷിയിലേക്ക് തിരിയാത്തത് സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള സമീപനങ്ങള്‍ കൊണ്ടാണെന്നും ജയസൂര്യ വിമർശിച്ചിരുന്നു.മന്ത്രിമാരായ പി പ്രസാദിനേയും പി രാജീവിനെയും വേദിയിലിരുത്തിയായിരുന്നു ജയസൂര്യ സര്‍ക്കാരിനെ വിമര്‍ശിച്ചത്.
അതെ സമയം, നെല്ല് സംഭരണത്തിന്റെ വില ഓണത്തിന് മുമ്പ് കൊടുത്ത് തീര്‍ത്തുവെന്നും അസത്യങ്ങളെ നിറം പിടിപ്പിച്ച് അവതരിപ്പിക്കുകയാണെന്നുമായിരുന്നു കൃഷിമന്ത്രിയുടെ പ്രതികരണം.
ജയസൂര്യ ജനങ്ങള്‍ക്ക് മുന്നില്‍ അഭിനയിക്കരുതായിരുന്നുവെന്നും, ജയസൂര്യയെ കൊണ്ട് ഇതൊക്കെ പറയിപ്പിച്ചവര്‍ക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
താരത്തിന്റെ വിമർശനം വ്യാപകശ്രദ്ധ നേടുകയും, സർക്കാർ പ്രതിരോധത്തിൽ ആവുകയും ചെയ്തതോടെയാണ് സൈബർ ആക്രമണം ശക്തമായത്. ഓണാശംസകൾ നേർന്ന് താരം പങ്കുവെച്ച ആശംസ പോസ്റ്റിനടിയിലും ഇടത് പോരാളികൾ തെറിവിളികളും, അശ്ലീല കമന്റുകളുമായി നിറയുന്നുണ്ട്. താരത്തിന്റെ കഴുത്തിലെ രുദ്രാക്ഷത്തിനെ വരെ ചിലർ വെറുതെ വിടുന്നില്ല.
ഡൽഹി കർഷക കലാപത്തിന് പിന്തുണ നൽകാത്ത താരം കേരളത്തിലെ കർഷകരുടെ കാര്യത്തിൽ അഭിപ്രായം പറയേണ്ടതില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
അതെസമയം നെല്ല് സംഭരണ വിഷയത്തില്‍ പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ജയസൂര്യ. തനിക്ക് കക്ഷി രാഷ്ട്രീയമില്ലെന്നും താന്‍ കര്‍ഷക പക്ഷത്താണെന്നും താരം വ്യക്തമാക്കി ആറു മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് കൊടുക്കാത്തത് അനീതിയാണെന്നും, കര്‍ഷകര്‍ കഷ്ടപ്പെട്ട് വിളവിറക്കി കൊടുത്ത നെല്ല് സംഭരിച്ച ശേഷം ആറുമാസമായിട്ടും പണം കൊടുക്കാത്തത് കടുത്ത അനീതിയായി തനിക്ക് തോന്നിയെന്നും ജയസൂര്യ ആവർത്തിച്ചു.
Discussion about this post