ന്യൂഡൽഹി: ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചതിന് പിന്നാലെ വാണിജ്യാവശ്യത്തിനുള്ള പാചത വാതക സിലണ്ടറിന്റെ വിലയും കുറച്ചു. 19 കി.ഗ്രാം വാണിജ്യ എൽ.പി.ജി പാചക വാതക സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. ഇതോടെ ഡൽഹിയിലെ 19 കി.ഗ്രാം വാണിജ്യ എൽ.പി.ജി പാചക വാതക സിലിണ്ടറുകളുടെ വില 1522രൂപയാകും. വില കുറച്ചത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
കഴിഞ്ഞ ദിവസം ഗാർഹിക പാചകവാതകത്തിന്റെ വില കേന്ദ്രസർക്കാർ 200രൂപ കുറച്ചിരുന്നു. വാണിജ്യ, ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില എല്ലാ മാസവും ആദ്യ ദിവസം പരിഷ്കരിക്കാറുണ്ട്. ആഗസ്റ്റില്‍ വാണിജ്യ എല്‍ പി ജി സിലിണ്ടറുകളുടെ വില 99.75 രൂപ കുറച്ചിരുന്നു.
Discussion about this post