മലപ്പുറം: ഭാരതത്തിന്റെ അഭിമാന ദൗത്യമായ ആദിത്യ എൽ1 കുതിച്ചുയരുമ്പോൾ മലയാളികൾക്കും അഭിമാനിക്കാം. വിക്ഷേപണം വിജയ പഥത്തിൽ എത്തുമ്പോൾ, മലയാളികളുടെ അഭിമാനമായി മാറുകയാണ്, ഈ ദൗത്യത്തിന്റെ ഭാഗമായി മാറിയ മലപ്പുറം സ്വദേശി ഡോക്ടർ ശ്രീജിത്ത്. സൗര ദൗത്യത്തിന്റെ സുപ്രധാന പേലോഡുകളിലൊന്നായ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് ( എസ്‌യുഐടി) വികസിപ്പിച്ച ശാസ്ത്രജ്ഞരുടെ സംഘത്തിലെ പ്രധാനിയാണ് ശ്രീജിത്ത്.
പുനെ ഇന്റർ-യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ആസ്‌ട്രോണമി ആന്റ് ആസ്‌ട്രോഫിസിക്സിലെ ശാസ്ത്രജ്ഞരുടെ ഏഴ് വർഷത്തെ കഠിന പരിശ്രമത്തിനൊടുവിലാണ്, എസ് യു ടി വികസിപ്പിച്ചത്. ഈ സംഘത്തിനൊപ്പമാണ് ,കാടാമ്പുഴ സ്വദേശിയായ പടിഞ്ഞാട്ടേരി മനയിൽ ഡോ. ശ്രീജിത്ത് പ്രവർത്തിച്ചത്.മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷനിൽ ജോലി ചെയ്യുന്നതിനിടയിൽ ആണ് ശ്രീജിത്ത് സൗര ദൗത്യത്തിന്റെ ഭാഗമാവുന്നത്.
ആദിത്യയുടെ ഏഴ് പേലോഡുകളിൽ പ്രധാനപെട്ട പേലോഡാണ് എസ്‌യുഐടി. പേടകം ഹാലോ ഭ്രമണപഥത്തിലൂടെ സൂര്യനെ വലവെയ്‌ക്കുന്ന സമയത്ത് എസ് യു ഐ ടി പ്രവർത്തിച്ച് തുടങ്ങും. എസ് യു ഐ ടി സൂര്യന് ചുറ്റമുള്ള ക്രോമോസ്ഫിയർ, ഫോട്ടോസ്ഫിയർ എന്നിവയുടെ നിരീക്ഷണം നടത്തും. സൂര്യനിൽ നിന്നുമുള്ള അൾട്രാവലറ്റ് രശ്മികളുടെ അളവും തീവ്രതയും പഠന വിധേയമാക്കാൻ എസ് യു ഐ ടി സഹായിക്കും
പൂർണ്ണമായും പൊടിപടലം ഇല്ലാത്ത പ്രതലം സൃഷ്ടിച്ചാണ് ടെലിസ്‌കോപ്പ് വികസിപ്പിച്ചെടുത്തതെന്നും ,അതിനാൽ ഏറെ വെല്ലുവിളികൾ നേരിടേണ്ടു വന്നുവെങ്കിലും,കുറ്റമറ്റരീതിയിൽ എസ് യു ഐ ടി വികസൈപ്പിച്ചെടുക്കാൻ സാധിച്ചുവെന്ന് ശ്രീജിത്ത് അഭിപ്രായപ്പെട്ടു.
മണിപ്പാലിൽ ചാര്ട്ടേഡ് അക്കൗണ്ടന്റായി പ്രവർത്തിക്കുന്ന, വരിക്കാശ്ശേരി കുടുംബാംഗം കൂടിയായ കീർത്തിയാണ് ശ്രീജിത്തിന്റെ ഭാര്യ .മകൾ മിഹിര
ദൗത്യത്തിന്റെ ഭാഗമായ ശ്രീജിത്ത് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് -ലിങ്ക്
https://www.facebook.com/sreejith.padinhatteeri/posts/pfbid02mWPjvE3h4CNPiEM4h8X8ztSnAfLPKpZiQwztDXEbHw5FHvC4M6KW9pp5VCTSXWTvl

