ഛത്തീസ്ഗഡ്ഡ് : ആദിവാസികളുടെ അരിമോഷ്ടിക്കുന്ന അഴിമതി സർക്കാരിനെ പിഴുതെറിയണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.ഛത്തീസ് ഗഡ് സർക്കാരിനെതിരെ ബിജെപി ഇറക്കിയ ‘കുറ്റപത്രം ‘ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. കോൺഗ്രസ്സ് സർക്കാരിന്റെ കാലത്ത് നടന്ന അഴിമതികളെയും കുംഭകോണങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ആരോപ് പത്ര’ അവതരിപ്പിക്കുന്നതെന്ന്, കുറ്റപത്രം പുറത്തിറക്കിക്കൊണ്ട് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി .
2018 മുതൽ, കോൺഗ്രസ് അധികാരത്തിൽ വന്നതിനുശേഷം, സംസ്ഥാനത്തെയും ജനങ്ങളെയും കൊള്ളയടിക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. അധികാരത്തിലെത്തിയാൽ ബിജെപി സംസ്ഥാനത്തെ വികസനത്തിന്റെയും പുരോഗതിയുടെയും പാതയിൽ എത്തിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
“ആദിവാസികളുടെ അരി മോഷ്ടിക്കുന്ന സർക്കാരിനെ പിഴുതെറിയണമെന്നും, അരി കുംഭകോണം നടത്തുന്ന കോൺഗ്രസ്സ് സർക്കാരിന് (ഭൂപേഷ് ബാഗേൽ-സർക്കാർ) ആരും വോട്ട് ചെയ്യരുതെന്നും അമിത് ഷാ ആഹ്വാനം ചെയ്തു. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് , സംസ്ഥാനത്തിന്റെ ഭരണമാറ്റം മാത്രമല്ല, ഛത്തീസ്ഗഢിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനെക്കുറിച്ചു കൂടി ചിന്തിക്കാനുള്ള അവസരം ആണെന്നും അമിത്ഷാ പറഞ്ഞു. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ അഴിമതി സർക്കാരിന് ഒരു ടേം കൂടി നൽകണോ അതോ സംസ്ഥാനത്ത് ബിജെപിയുടെ വികസനോന്മുഖ സർക്കാരിന് വോട്ടുചെയ്യണോ എന്ന് ജനങ്ങൾ തീരുമാനിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു . സംസ്ഥാനത്തെ അഴിമതിയിൽ നിന്ന് രക്ഷിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

