കൊച്ചി; തനിക്ക് സംഘി എന്ന വിളിപ്പേര് പണ്ടേയുണ്ടെന്ന് വ്യക്തമാക്കി സിനിമാ താരം രചന നാരായണൻ കുട്ടി. ‘സനാതനധർമ്മ’ വിവാദത്തിൽ, താരം ഇട്ട പോസ്റ്റിനടിയിൽ വന്ന ഒരു കമൻറ്റിന് മറുപടിയായാണ് രചനയുടെ വെളിപ്പെടുത്തൽ.
സനാതന ധർമ്മ വിവാദത്തിൽ, താരം ഇട്ട പോസ്റ്റിനെത്തുടർന്ന്, ഇനി നിങ്ങളെയും സംഘി ആക്കും എന്ന് ഒരാൾ കമന്റ്റ് ചെയ്തു . ഇതിന് മറുപടിയായാണ് പണ്ടേ അങ്ങനെ ഒരു പേരുണ്ടെന്നും, അതുമാത്രമല്ല കുലസ്ത്രീയെന്നും ചാണകം, ചാണകപ്പുഴു ഇങ്ങനെ എന്തൊക്കെയോ പേരുണ്ടെന്നും താരം വ്യക്തമാക്കുന്നത്. പിന്നെ കേൾക്കാതെ വിളിക്കുന്ന പേരുകൾ വേറെയുണ്ടെന്നും രചന കുറിക്കുന്നു. താൻ മുടിവെട്ടിയപ്പപ്പോൾ മോഡേൺ കുലസ്ത്രീ എന്നും വിളിപ്പേരുണ്ടാതായി രചന ചൂണ്ടിക്കാട്ടുന്നു.
ഹിന്ദു ആചാരങ്ങൾ അനുഷ്ഠിച്ച് ജീവിക്കുന്ന, സ്ത്രീകളെ പരിഹസിക്കാൻ-ഇടത് ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ ഉപയോഗിക്കുന്ന പ്രയോഗം ആണ് കുലസ്ത്രീ എന്നത്. ശബരിമല യുവതീ പ്രവേശനത്തിൽ, സമരത്തിനിറങ്ങിയ വനിതകളെ അധിക്ഷേപിക്കാൻ ആണ് ഈ പ്രയോഗം സോഷ്യൽമീഡിയയിൽ പരക്കെ ഉപയോഗിക്കപ്പെട്ടത്. അതേസമയം താനും കുലസ്ത്രീ എന്ന് വിളിക്കപ്പെട്ടിട്ടുണ്ടെന്ന് പോസ്റ്റിൽ വ്യക്തമാക്കുകയാണ് രചന.
സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണം എന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്‌താവനയ്‌ക്കെതിരെയാണ് താരം ഫേസ്ബുക് പോസ്റ്റുമായി രംഗത്ത് വന്നത്

