തിരുവനന്തപുരം: CPM ഏറ്റെടുത്ത മുന്നാക്കക്ഷേമ കോര്‍പ്പറേഷന്‍ ചെയർമാനെ നീക്കിയ തീരുമാനം മരവിപ്പിച്ചു. കേരള കോൺഗ്രസ് (ബി)യുടെ കൈവശമുണ്ടായിരുന്ന ചെയർമാൻ സ്ഥാനം സി.പി.എമ്മിന് നൽകിക്കൊണ്ടുള്ള ഉത്തരവാണ് മരവിപ്പിച്ചത്. ഇതോടെ കടുത്ത അതൃപ്തിയിലായ കേരളാ കോണ്‍ഗ്രസ് ബി. ഇക്കാര്യം കെ.ബി. ഗണേഷ്‌കുമാര്‍ മുഖ്യമന്ത്രിയേയും എല്‍.ഡി.എഫ്. കണ്‍വീനറേയും സി.പി.എം. സംസ്ഥാന സെക്രട്ടറിയേയും അറിയിച്ചതിന് പിന്നാലെയാണ് ഉത്തരവ് മരവിപ്പിച്ചുകൊണ്ടുള്ള തീരുമാനം.
കേരളാ കോണ്‍ഗ്രസ് (ബി) ജനറല്‍ സെക്രട്ടറി കെ.ജി. പ്രേംജിത്തിനെ സ്ഥാനത്തു നിന്ന് മാറ്റി അഡ്വ. എം. രാജഗോപാലന്‍ നായരെ പുതിയ ചെയര്‍മാനായി നിയമിച്ചുകൊണ്ടായിരുന്നു പൊതുഭരണ വകുപ്പിൻ്റെ ഉത്തരവ്. കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടേയും പാർട്ടിയുടേയും ഭാഗത്തുനിന്നുണ്ടായ കടുത്ത എതിർപ്പിനെ തുടർന്നാണ് നടപടി. വിഷയം ചൂണ്ടിക്കാട്ടി ഗണേഷ് കുമാർ എല്‍.ഡി.എഫ്. കണ്‍വീനര്‍ക്ക് കത്ത് അയച്ചിരുന്നു.

