കോട്ടയം: പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, റിപ്പോർട്ടർ ചാനൽ വാർത്താ സംഘം,പുതുപ്പളിയിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതായി ആരോപണം. പരസ്യപ്രചാരണം അവസാനിച്ചതിന് ശേഷം, റിപ്പോർട്ടർ ചാനൽ സംഘം -എംവി നികേഷ് കുമാറിന്റെ നേതൃത്വത്തിൽ ‘പുതുപ്പള്ളി ഷോ’ എന്നപേരിൽ സംഘടിപ്പിച്ച പരിപാടി ,തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് ആരോപണം.
തിരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ചാനൽലംഘിച്ചുവെന്നാണ് ആരോപണം. പരസ്യപ്രചരണം അവസാനിച്ചതിന് ശേഷം, മണ്ഡലത്തിൽ ടെലിവിഷൻ ചാനലുകൾ മുഖേന ,തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രവർത്തനം വിലക്കുന്നുണ്ട് . ഈ നിയന്ത്രണം മറികടന്നാണ് റിപ്പോർട്ടർ ടിവി പുതുപ്പള്ളി ഷോ സംഘടിപ്പിച്ചത് .
RP ആക്ട് സെക്ഷൻ 126 ന്റെ ലംഘനമാണ് റിപ്പോർട്ടർ ടിവി സംഘം നടത്തിയതെന്നാണ് ആരോപണം. പരസ്യപ്രചരണം അവസാനിച്ചതിന് ശേഷം, തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതോ, സ്വാധീനിക്കാൻ ഉദ്ദേശിച്ചതോ ഉള്ള പ്രവർത്തനങ്ങൾ , തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ മാധ്യമങ്ങൾ ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കുന്നുണ്ട്. ഇത് നഗ്‌നമായി ലംഘിക്കുകയാണ് നികേഷ് കുമാറും സംഘവും ചെയ്തതെന്നാണ് ആരോപണം. സെക്ഷൻ 144 ന്റെ ലംഘനവും ഷോയ്ക്കിടെ നടന്നതായി ആക്ഷേപം ഉണ്ട്.
‘പുതുപ്പള്ളി ഷോ’ യ്ക്കിടെ നികേഷ് കുമാർ ഉമ്മൻ ചാണ്ടിയെ അവഹേളിച്ചുവെന്നാരോപിച്ച് കോൺഗ്രസ്സ് -യുഡിഎഫ് പ്രവർത്തകർ ഷോ തടസ്സപെടുത്തിയിരുന്നു. സിപിഎം പ്രവർത്തകൻ ആയ നികേഷ്, എൽഡിഎഫിന് വേണ്ടിയാണ് ഷോ സംഘടിപ്പിച്ചതെന്നും, പരിപാടി നിക്ഷ്പക്ഷം ആയിരുന്നില്ലെന്നും യുഡിഎഫ് ആരോപിയ്ക്കുന്നു .
RP ആക്ട് സെക്ഷൻ 126 ന്റെ ലംഘനം , രണ്ടുവർഷത്തോളം തടവും, പിഴയും ലഭിക്കാവുന്ന കുറ്റമാണ്. റിപ്പോർട്ടർ ടിവി നടത്തിയ ചട്ടലംഘനം ചൂണ്ടിക്കാണിച്ചുകൊണ്ട് മീഡിയ മോണിറ്ററിങ് കമ്മിറ്റി (MCMC ) തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് കൈമാറിയതായാണ് വിവരം

