തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ വിരുദ്ധ പ്രസ്താവനയിൽ പ്രതികരണവുമായി നടിയും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു. മുസ്ലീം പശ്ചാത്തലത്തിൽ നിന്ന് വന്ന ആളായിട്ടും തനിക്കായി ആളുകൾ ക്ഷേത്രം നിർമിച്ചുവെന്നും അതാണ് സനാതന ധർമമെന്നും അവർ എക്സിൽ കുറിച്ചു.
https://twitter.com/khushsundar/status/1698669536453800335
‘ഞാൻ ഒരു മുസ്ലിം പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. എന്നിട്ടും ആളുകൾ എനിക്കായി ഒരു ക്ഷേത്രം പണിതു. അതാണ് സനാതന ധർമ്മം. വിശ്വസിക്കുക, ബഹുമാനിക്കുക, സ്നേഹിക്കുക, എല്ലാവരേയും തുല്യരായി കാണുക. സനാതന ധർമമെന്ന ഈ സത്യത്തെ ഡി.കെ ചെയർമാൻ കെ വീരമണി തന്നെ അംഗീകരിക്കുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഡി.എം.കെ നിഷേധിക്കുന്നു? പരാജയങ്ങളിൽ നിന്നു വ്യതിചലിക്കുന്നതിനുള്ള അവരുടെ ഒരു മുടന്തൻ മാർഗം മാത്രമാണിത്. ‘ഖുശ്ബു ട്വീറ്റ് ചെയ്തു.
Discussion about this post