കോട്ടയം: പുതുപ്പള്ളിയില്‍ വന്‍ ഭൂരിപക്ഷത്തിലേക്ക് കുതിച്ച് ചാണ്ടി ഉമ്മന്‍. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. നിലവിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് 40500 വോട്ടുകളുടെ ലീഡാണ്. വോട്ടെണ്ണല്‍ ആദ്യ ഏഴ് റൗണ്ട് കടന്നപ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടിയുടെ ഇതുവരെയുള്ള റെക്കോര്‍ഡ് ഭൂരിപക്ഷമായ 33,255 എന്ന സംഖ്യ ചാണ്ടി ഉമ്മൻ മറികടന്നിരുന്നു. പുതുപ്പള്ളിയില്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം ആരംഭിച്ചു.

