തന്റെ ‘ഹിന്ദു’ വേരുകളിൽ അഭിമാനം പ്രകടിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രധാനമന്ത്രി ഋഷി സുനക്,
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന സമയത്ത് ഇന്ത്യയിലെ ഒരു ക്ഷേത്രം സന്ദർശിക്കാൻ സമയം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
, “ഞാൻ ഒരു അഭിമാനിയായ ഹിന്ദുവാണ്. അങ്ങനെയാണ് ഞാൻ വളർന്നത്, അങ്ങനെയാണ് ഞാൻ ഇപ്പോഴും . അടുത്ത രണ്ട് ദിവസത്തേക്ക് ഞാൻ ഇവിടെയായിരിക്കുമ്പോൾ അമ്പലങ്ങൾ സന്ദർശിക്കാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് . ഞങ്ങൾക്ക് രക്ഷാബന്ധൻ ആഘോഷിച്ചിരുന്നു ,എന്റെ സഹോദരിയുടെ പക്കൽ നിന്നും എന്റെ കസിന്റെ പക്കൽ നിന്നും ലഭിച്ച രാഖികൾ എന്റെ കയ്യിൽ ഉണ്ട് , അദ്ധേഹം വ്യക്തമാക്കി
തന്റെ ഹിന്ദു മത വിശ്വാസം തനിക്ക് പ്രിയപെട്ടതാണെന്നും, സമ്മർദ്ദത്തിന്റെയും പിരി മുറുക്കത്തിന്റെയും സമയത്ത് കരുത്തും ആത്മവിശ്വാസവും നൽകുന്നത് വിശ്വാസം ആണെന്നും അദ്ദേഹം കൂട്ടി ചേർത്തു
അതെ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആയുള്ള ഊഷ്മള ബന്ധത്തെ കുറിച്ചും ബ്രിടീഷ് പ്രധാനമന്ത്രി വാചാലനായി. നരേന്ദ്ര മോദിയോട് വളരെയധികം ബഹുമാനം ഉണ്ടെന്നും വളരെയധികം ഊഷ്മളതയും ദയയും നിറഞ്ഞ പെരുമാറ്റം ആണ് അദ്ദേഹത്തിൽ നിന്നും താൻ അനുഭവിച്ചത് എന്നും സുനക് കൂട്ടി ചേർത്തു.
ഭാരതവും ഇംഗ്ലണ്ടും തമ്മിലുള്ള ബന്ധം പുതിയ ഉയരത്തിൽ എത്തിക്കാൻ ആണ് ഞങ്ങൾ രണ്ടു പേരും പരിശ്രമിക്കുന്നത് എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി
ഇന്ത്യൻ വംശജൻ ആയ ഋഷി സുനകിന്റെ ഭാര്യ ബാംഗ്ലൂർ കാരിയായ അക്ഷത മൂർത്തിയാണ്. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകളാണ് അക്ഷത മൂർത്തി

