ഡൽഹി : ജി 20 യുടെ ഇടയിൽ സാമ്പത്തിക പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് യുഎഇ ഷെയ്ഖ് മുഹമ്മദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും
യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച നടത്തി.
ശനിയാഴ്ച ന്യൂഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ സംസാരിച്ച നേതാക്കൾ, തങ്ങളുടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും (സെപ) മറ്റ് “മികച്ച അവസരങ്ങളും” വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തതായി യുഎഇ സ്റ്റേറ്റ് വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യു.എ.ഇ ഇന്ത്യയുമായി തങ്ങളുടെ ആദ്യ സെപ ഒപ്പുവച്ചു, തുടർന്ന് മേയ് മാസത്തിൽ കരാർ പ്രാബല്യത്തിൽ വന്നു. ഇതോടു കൂടി യു.എ.ഇ.യും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി എണ്ണ ഇതര വ്യാപാരം, സെപ ഒപ്പിട്ട ആദ്യ 12 മാസങ്ങളിൽ 5.8 ശതമാനം വർദ്ധിച്ച് 50.5 ബില്യൺ ഡോളറിലെത്തി,
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ഭാരതം യുഎഇയുടെ പ്രമുഖ വ്യാപാര പങ്കാളികളിൽ ഒന്നാണ്. സൗദി അറേബ്യ, യു എ ഇ പോലുള്ള ഗൾഫ് രാജ്യങ്ങൾ അത് കൊണ്ട് തന്നെ വളരെയധികം പ്രതീക്ഷയോടുകൂടി ആണ് ഭാരതവും ആയുള്ള വ്യാപാര ബന്ധത്തെ കാണുന്നത്
Discussion about this post