“സെപ്തംബർ 11-ന് സ്വാമി വിവേകാനന്ദനുമായി ഒരു പ്രത്യേക ബന്ധമുണ്ട്. 1893-ൽ ഈ ദിവസമാണ് അദ്ദേഹം ചിക്കാഗോയിൽ തന്റെ ഏറ്റവും മികച്ച പ്രസംഗങ്ങളിലൊന്ന് നടത്തിയത്. അദ്ദേഹത്തിന്റെ പ്രസംഗം ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും ധാർമ്മികതയുടെയും ഒരു ക്ഷണപ്രഭ ലോകത്തിന് നൽകി.” ചിക്കാഗോപ്രസംഗത്തിന്റെ 150 വാർഷികത്തിന്റെ ഭാഗമായി ആദരണീയ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞ വാക്കുകളാണിത്.
അടിമത്വത്തിന്റെ നാളുകളിൽ ലോകം ഭാരതഭൂവിനെ മറന്ന ദിനങ്ങളിൽ അബ്രഹാമിക് മതബോധത്തിൽ ഉയർന്നുവന്ന മതനിയമങ്ങൾക്ക് അനുസൃതമായി രൂപപെട്ട സാമ്രാജ്യങ്ങൾ ഭാരതത്തെ അടിമപെടുത്തിയ നൂറ്റാണ്ടിൽ കാവിയുടുത്ത് നഗ്നപാദനായ് കേട്ടറിവുമാത്രമുള്ള നാട്ടിൽ, അമേരിക്കയിൽ സർവ്വമത സമ്മേളനവേദിയിൽ നടത്തിയ, മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള പ്രസംഗം നൂറ്റാണ്ടിനിപ്പുറവും പ്രസക്തമാണ്…
സ്പെയ്നും പോർച്ചുഗലും യോൂറൊപ്യൻ ശക്തികളായി കുരിശുയുദ്ധത്തിലൂടെ മുഴുവൻ ലോകവും കീഴ്ടക്കാൻ പടയോട്ടം നടത്തിയ 14 ാംനൂറ്റാണ്ടിൽ ക്രിസ്റ്റഫർ കൊളബസ് സ്പെയിൻ ചക്രവർത്തിയെ കണ്ട് ഒരാശയം അവതരിപ്പിച്ചു. അത് ഇപ്രകാരമായിരുന്നു ഭാരതം എന്ന ഒരു പ്രദേശം ഉണ്ട് അവിടം സമ്പന്നമാണ് ഇതുവരെ യൂറൊപ്യന്മാർ എത്താത്ത ഇടം, സ്വർണ്ണവും സുഗന്ധവിളകളും നിറഞ്ഞ നാട് ആ രാജ്യം കീഴടക്കിയാൽ കിട്ടുന്ന സമ്പത്ത് ഉപയോഗിച്ച് ഇസ്ലാമിൽ നിന്നും വാഗ്ദത്ത ഭൂമിയായ ജറുസലേം സ്പെയിനിനു പിടിച്ചെടുക്കാം. കുരിശുയുദ്ധത്തിനായുള്ള പണം കണ്ടെത്താനുള്ള ക്രിസ്റ്റഫർ കൊളബസിന്റെ ഭാരതയാത്രക്കുള്ള പണം സ്പെയിൻ ചക്രവർത്തി അനുവദിച്ചു.. പക്ഷേ കൊളബസിന്റെ കപ്പൽ ചെന്നണഞ്ഞത് തെക്കെ അമേരിരിക്കൻ തീരത്തായിരുന്നു. അന്നേവരെ യൂറൊപ്യന്മാർക്ക് അപരിചിതമായ ലോകം. തുണിയുടുക്കാത്ത അവരെ റെഡ്‌ഇന്ത്യൻസ് എന്ന് യൂറൊപ്യൻ നാവികർ വിശേഷിപ്പിച്ചു..
കൊളംബസ് നടത്തിയ അമേരിക്കൻ യാത്രയുടെ 400 വാർഷിക ദിനത്തിലാണ് മറ്റൊരു ചരിത്രമുഹൂർത്തം പിറവിയെടുത്തത്. വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കപെട്ട് ലോക മത സമ്മേളനത്തിൽ സ്വാമിവിവേകാനന്ദൻ നടത്തിയ പ്രസംഗം ലോകത്തെ പിടിച്ചുകുലുക്കി.
എല്ലാമതങ്ങളുടേയും മാതാവാണ് ഹിന്ദുധർമ്മം എന്ന് സ്വാമിജി തന്റെ പ്രസംഗത്തിൽ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവു പഴക്കം ചെന്ന സന്യാസിക്രമം അത് ഭാരതത്തിലാണെന്നും ആ സന്യാസി ക്രമത്തിൽ താൻ അഭിമാനിക്കുന്നു എന്നും സാമിജി പറഞ്ഞു. ”സഹിഷ്ണുതയും സാർവത്രിക സ്വീകാര്യതയും ലോകത്തെ പഠിപ്പിച്ച ഒരു മതത്തിൽ പെട്ടതിൽ ഞാൻ അഭിമാനിക്കുന്നു. ഞങ്ങൾ സാർവത്രിക സഹിഷ്ണുതയിൽ മാത്രമല്ല, എല്ലാ മതങ്ങളെയും സത്യമായി അംഗീകരിക്കുന്നു.” അദ്ദേഹം തുടർന്നു.
എല്ലാ മതങ്ങളിലും സത്യമുണ്ടെന്നും അവയെ ബഹുമാനിക്കുന്നു എന്നതിനും, ഭാരതത്തിന്റെ സഹിഷ്ണുതക്കും തെളിവായി സ്വാമിജി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയ ഉദാഹരണം ഇതാണ്,
കൃസ്ത്യനിറ്റിയുടെ പിൻബലത്തിൽ റോം ഇസ്രായെലിലെ യഹൂദരെ അക്രമിക്കുകയും അവരുടെ വിശുദ്ധദേവാലയങ്ങൾ തകർക്കുകയും ചെയ്തപ്പോ അഭയാർത്ഥികളായി മാറിയ യഹൂദരെ ദക്ഷിണഭാരതം സ്വീകരിക്കുകയും അവർക്ക് ആരാധനാലയം നിർമ്മിച്ചുകൊടുത്ത് അവരെ സംരക്ഷിക്കുകയും ചെയ്ത ചരിത്രവും അതുപോലെ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വിശ്വാസങ്ങളിലൊന്നായ സൗരാഷ്ട്രീയ(സൊറോസ്ട്രിയൻ) മതവിശ്വാസികളെ ഇറാനിൽ നിന്നും മുസ്ലീം സാമ്രാജ്യശക്തികൾ ആക്രമിച്ച സമയത്ത് അവർ അഭയാർത്ഥികളായി എത്തിയതും ഇന്ത്യയിലാണ്. അവരേയും അവർ പിന്തുടരുന്ന വിശ്വാസത്തേയു ഭാരതം സംരക്ഷിച്ചു കാര്യവും സ്വാമിജി ചൂണ്ടികാട്ടി.
ലോകത്ത് മറ്റൊരു ജനതക്കും ഇത്തരത്തിലുള്ള ഉദാഹരണങ്ങൾ പറയാൻ സാധിക്കില്ല.
സ്വാമിജി പറഞ്ഞു: ഞങ്ങള്‍ സാര്‍വലൌകികസഹിഷ്ണുതയിൽ വിശ്വസിക്കുക മാത്രമല്ല സര്‍വമതങ്ങളും സത്യമെന്നു സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്തിലുള്ള സര്‍വമതങ്ങളിലെയും സര്‍വ രാജ്യങ്ങളിലെയും പീഡിതര്‍ക്കും ശരണാര്‍ത്ഥികള്‍ക്കും അഭയമരുളിയതാണ് എന്‍റെ ജനത എന്നതില്‍ ഞാന്‍അഭിമാനിക്കുന്നു..!
ഹിന്ദുധർമ്മത്തിന്റെ അടിസ്ഥാന സ്വഭാമാണ് സഹിഷ്ണുതയും സർവ്വധർമ്മ സമഭാവനയും എന്ന് സ്വാമിജി ഈ ഉദാഹരണത്തിലൂടെ വ്യക്തമാക്കി.
എല്ലാ മതങ്ങളും ഒരേ സത്യമാണ് ഉദ്ഘോഷിക്കുന്നത് എന്നും ആ ചിന്ത പണ്ട് മുതലെ ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നുണ്ടെന്നും അദ്ധേഹം പറഞ്ഞു. സ്വാമിജിയുടെ വാക്കുകൾ ഇപ്രകാരാണ് “അല്ലയോ സോദരരെ, കുട്ടിക്കാലം മുതല്‍ ജപിച്ചിട്ടുള്ളതായി എനിക്കോര്‍മയുള്ളതും ലക്ഷകണക്കിനാളുകള്‍ എന്നും ജപിക്കുന്നതും ആയ ഒരു സ്തോത്രത്തില്‍ നിന്ന് ചില വരികള്‍ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം. ” പലേടങ്ങളിലായി ഉറവയെടുത്ത പല പുഴകളിലെയെല്ലാം വെള്ളം കടലില്‍ കൂടികലരുന്നുവല്ലോ. അതുപോലെ അല്ലെയോ പരമേശ്വര, രുചി വൈചിത്രം കൊണ്ട് മനുഷ്യര്‍ കൈകൊള്ളുന്ന വഴികള്‍, വളഞ്ഞോ നേരെയോ പലമട്ടായി കാണപെട്ടാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നത്”.
ലോകം മുഴുവൻ മത സംഘർഷങ്ങളും, കുരിശ് യുദ്ധവും, മതപരിവർത്തനവു സൃഷ്ടിച്ച അന്യമതവിദ്വേഷം ലോകത്ത് സൃഷ്ടിക്കുന്ന മുറിവുകൾ സ്വാമിജിയുടെ മനസ്സിനെ വിഷമിപ്പിച്ചിരുന്നു. അതിനുള്ള പരിഹാരം ഹൈന്ദവ ധർമ്മത്തിന്റെ വിശാലചിന്താപദ്ധതി മാത്രമാണെന്ന് ആ വിഖ്യാത മത സമ്മേളനത്തിൽ തന്റെ പ്രസ്ംഗത്തിലൂടെ സ്വാമിജി മുന്നോട്ടു വെച്ചു.
സ്വാമിജിയുടെ വാക്കുകൾ; അതിഗംഭീരമായ ഇന്നത്തെ സമ്മേളനം, സ്വയം ഗീതോപദിഷ്ട്ടമായ ഒരത്ഭുത തത്വത്തിന്‍റെ നീതീകരണവും പ്രഖ്യപനവുമാണ്, ആരു ഏതു രൂപത്തില്‍ എന്നെ ഭജിക്കുന്നുവോ അവനെ ഞാന്‍ അപ്രകാരം അനുഗ്രഹിക്കുന്നു. എല്ലാവരും ശ്രമിക്കുന്നത് ഒടുവില്‍ എന്നിലേക്കെത്തുന്ന വഴികളിലൂടെയത്രെ.
വിഭാഗീയതയും മൂഡമായ കടുംപിടുത്തവും അതിന്‍റെ ഭീകര സന്തതിയായ മത ഭ്രാന്തും കൂടി ഈ സുന്ദര ഭൂമിയെ ദീര്‍ഘമായി കയ്യടക്കിയിരിക്കുകയാണ്. അവ ഭൂമിയെ അക്രമംകൊണ്ട് നിറച്ചിരിക്കുന്നു. മനുഷ്യ രക്തത്തില്‍ പലവുരു കുതിര്‍ത്തിരിക്കുന്നു. സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു.
സാര്‍വലൌകികസഹിഷ്ണുത, സർവ്വ ധർമ്മ സമഭാവന, എല്ലാ മതങ്ങളും ഒരേ സത്യത്തിലേക്കാണ് എത്തിചേരുന്നത്, തുടങ്ങിയ മൂല്യങ്ങൾ മതങ്ങളുടെ മാതാവായ ഹിന്ദു ധർമ്മത്തിന് മാത്രം അവകാശപെടാവുന്ന ഒന്നാണെന്നും അത് മാത്രമാണ് ലോകത്ത് ശാന്തിയും സമാധാനവും നിലനിർത്താൻ സഹായകമാക്കുന്ന ചിന്തകളെന്നും ആ യുവ സന്യാസി അമേരിക്കയിലെ ചിക്കാഗോയിലിരുന്ന് ലോകത്തോട് വിളിച്ച് പറഞ്ഞു.
യൂറൊപ്യൻ മത നേതൃത്വത്തിന് അത് ഒരു പുത്തൻ അനുഭവമായിരുന്നു. തന്റെ ദൈവം മാത്രം ശരിയെന്നും, ആ ദൈവം പറഞ്ഞ നിയമപുസ്തകത്തിലെ വരികൾക്കനുസരിച്ച് മാത്രം ലോകം സഞ്ചരിക്കണം എന്ന് വാശിപിടിച്ച അബ്രഹാമിക് സെമിറ്റിക് മത നേതൃത്വത്തിന്റെ മുഖത്ത്കിട്ടിയ അടിയായിരുന്നു സ്വാമിജിയുടെ പ്രസംഗം. സ്വാമിജി തന്റെ പ്രഭാഷണം അവസനിപ്പിച്ചത് ഇങ്ങനെ ആയിരുന്നു:
“ഈ സമ്മേളനത്തിന്റെ ബഹുമാനാര്‍ത്ഥം ഇന്നു പുലര്‍കാലത്ത് മുഴങ്ങിയ മണി എല്ലാ മത ഭ്രാന്തിന്‍റെയും, വാള് കൊണ്ടോ പേന കൊണ്ടോ ഉള്ള എല്ലാ പീഡനങ്ങളുടെയും , ഒരേ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്ന മനുഷ്യരുടെ ഇടയിലേ എല്ലാ ദുര്‍മാൽസര്യയങ്ങളുടെയും മരണമണിയായ് ഇരിക്കട്ടേ എന്നു ഞാന്‍ അകമഴിഞ്ഞ് ആശിക്കുന്നു…!
രണ്ട് ദൗത്യങ്ങളാണ് സ്വാമി വിവേകാനന്ദന്‍ ചിക്കാഗോ പ്രസംഗത്തിലൂടെ നിര്‍വഹിച്ചത് . ഒന്ന് ഭാരതത്തിന്റെ ചിരപുരാതനമായ സംസ്ക്കാരത്തേയും വിവിധരംഗങ്ങളില്‍ ആര്‍ജിച്ചിട്ടുള്ള നേട്ടങ്ങളേയും ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചു. രണ്ട് അടിമത്വത്തിലാണ്ട സ്വദേശികളുടേയും, വിദേശികളുടേയും സെമിറ്റിക് പൗരോഹിത്യത്തിന്‍റേയും ചവിട്ടടി പാടുകളില്‍ കഴിഞ്ഞിരുന്ന ഭാരതത്തിലെ സാധാരണ ജനങ്ങളെയും ഉണര്‍ന്ന് എഴുനേൽപ്പിക്കാൻ അദ്ദേഹത്തിന്റെ പ്രസംഗം സഹായകമായി..
ഭാരത ജനത സാംസ്കാരികമായി പിന്നാക്കം നില്‍ക്കുന്നവരാണെന്ന പാശ്ചാത്യലോകത്തിന്റെ ധാരണകളെ തിരുത്തി ചിക്കാഗോ പ്രസംഗം. ലോകജനതയെ സാംസ്‌കാരിക സമ്പന്നരാക്കേണ്ടത് തങ്ങളാണെന്ന അബ്രഹാമിക്/ യൂറോപ്യന്‍ ദാർശ്ശനിക നിലപാടുകള്‍ ചോദ്യം ചെയ്യപ്പെട്ടു. കൊളോണിയലിസം മുന്നോട്ടുവച്ച സാംസ്‌കാരിക സമ്പന്നതാബോധത്തെ തട്ടിതകർത്തു , ചിക്കാഗോ പ്രസംഗത്തിലൂടെ വിവേകാനന്ദന്‍.
ആഹാര നിദ്രാദീന ലോകത്ത് നിരീഹനായ്
ആദിമമമൃതം താൻ നുകർന്നു രമിപ്പവൻ
ഭാവനാമയനാകുമീ യുവ യോഗീന്ദ്രനീ ഭാരത സംസ്കാരത്തിൻ
ഭാസുര പ്രതിബിംബം
നിർജരാമരണമായ് ജ്വലിക്കും
വാഗ്വൈഖരീ ഗർജനം മുഴക്കിയ
ഭാരത നരസിംഹം
പി. കുഞ്ഞിരാമൻ നായർ
(വിവേകാനന്ദപ്പാറയിൽ )
Discussion about this post