കോഴിക്കോട് : ജില്ലയില്‍ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം മൂലം ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
മരിച്ചവർക്ക് നിപയെന്ന് സംശയിക്കുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിലാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
മരിച്ചവരുടെയും , രോഗബാധിതരുടെയും സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്. സാമ്പിൾ പൂനെ ലാബിൽ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാൽ മാത്രമേ, നിപ ബാധയുടെ കാര്യത്തിൽ വ്യക്തത വരികയുള്ളു

