ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ ജയം ജയം. 228 റണ്‍സിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്.
മഴ രസം കൊല്ലിയും വഴി മുടക്കിയും ആയ മത്സരത്തിൽ ഇന്ത്യൻ വിജയം നിഷേധിക്കപ്പെടുമോ എന്ന് പോലും ആരാധകർ ഭയന്നെങ്കിലും ഒടുവിൽ മഴ ദൈവങ്ങൾ കനിഞ്ഞപ്പോൾ ഇന്ത്യ തകർത്തെറിഞ്ഞത് അടുത്ത കാലങ്ങളിലായി ഐ സി സി ഇവെന്റുകളിൽ ഇന്ത്യക്ക് മുകളിൽ പാകിസ്ഥാൻ കയ്യടക്കി വച്ചിരുന്ന അപ്രമാദിത്വം .
പാകിസ്ഥാൻ ബൗളർമാർക്ക് മേൽ ഇന്ത്യൻ ഓപ്പണർമാർ സംഹാര താണ്ഡവം ആടിയ മത്സരത്തിൽ ചെറിയ ഇടവേളക്കുള്ളിൽ തുടരെ തുടരെ രണ്ടു വിക്കറ്റുകൾ വീഴ്ത്തി കൊണ്ട് പാകിസ്ഥാൻ തിരിച്ചു വരുമെന്ന് തോന്നിച്ചെങ്കിലും അപരാജിതമായ മൂനാം വിക്കറ്റ് പാർട്ണർഷിപ്പിൽ കൂറ്റൻ സ്കോർ പടുത്തുയർത്തി കൊണ്ട് കെ എൽ രാഹുലും വിരാട് കോലിയും ചേർന്ന് പാകിസ്ഥാനെ തകർത്തെറിയുകയായിരുന്നു
ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു. സെഞ്ചുറി നേടിയ വിരാട് കോലിയും കെ.എല്‍.രാഹുലുമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്
ഇന്ത്യൻ ബൗളർമാരെല്ലാം കണിശതയോടെ പന്തെറിഞ്ഞപ്പോൾ ഒരിക്കൽപോലും പാകിസ്താന് വെല്ലുവിളി ഉയർത്താനായില്ല. ആദ്യ ഇന്നിംഗ്സിൽ പേരുകേട്ട പാക് പേസ് നിരയെ തച്ചുടച്ചാണ് ഇന്ത്യൻ ബാറ്റർമാർ ടീമിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 357 റൺസ് പിന്തുടർന്ന പാകിസ്താൻ 228 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.
ആദ്യ ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായ പാകിസ്ഥാൻ പിന്നീട് ഒരിക്കലും ഒരു തിരിച്ചു വരവ് നടത്തിയില്ല . ഫഖ്ക്ർ സമാൻ (27), അഗാ സൽമാൻ (23) ഇഫ്തിഖ്ർ അഹമ്മദ് (23) എന്നിവരാണ് പാക് നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ബാബർ അസാം (10)മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. ഇമാം ഉൾ ഹഖ് (9), മുഹമ്മദ് റിസ്വാൻ (2), ഷദാബ് ഖാൻ (6), ഫഹീം അഷ്‌റഫ് (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. 7 റൺസുമായി ഷഹീൻ ഷാ അഫ്രീദി പുറത്താകാതെ നിന്നു. പരിക്കേറ്റ ഹാരിഫ് റൗഫും നസീം ഷായും ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല. 5 വിക്കറ്റെടുത്ത കുൽദീപ് യാദവാണ് പാക് നിരയെ ഛിന്നഭിന്നമാക്കിയത്. ഹാർദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഷർദൂൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

