സനാതന ധർമ്മത്തെക്കുറിച്ചുള്ള ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിൻ്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ,
ഒരു മതത്തെ താഴ്ത്തിക്കെട്ടി ഹീറോകളാകാമെന്ന് ചിലർ കരുതുന്നു
ചില ആളുകൾ തിരുത്താൻ കഴിയാത്തവരാണ്. ഒരു മതത്തെ അവഹേളിച്ചും ആരെയെങ്കിലും കുറിച്ച് മോശമായി സംസാരിച്ചും തങ്ങൾക്ക് വീരന്മാരാകാമെന്ന് അവർ കരുതുന്നു. ചില ആളുകൾക്ക് ഒറ്റരാത്രികൊണ്ട് പ്രശസ്തി വേണം, സ്വന്തമായിട്ട് രാഷ്ട്രീയത്തിൽ വരാൻ കഴിവില്ലാത്തവർ ആണവർ, അവരുടെ രാഷ്ട്രീയത്തിലെത്താനുള്ള യോഗ്യത ഒരു പ്രേത്യേക കുടുംബത്തിൽ പിറന്നു എന്ന് മാത്രമാണ്,
ഉദയനിധി സ്റ്റാലിനെ ലക്ഷ്യമാക്കി കൊണ്ട് അണ്ണാമലൈ പറഞ്ഞു
എന്തായാലും സനാതന ധർമ്മത്തിനെതിരെ ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവന രൂക്ഷമായ വാദ പ്രതിവാദങ്ങൾക്കാണ് വഴി തെളിച്ചത്

