ചന്ദ്രോപരിതലത്തിലെ പര്യവേഷണം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം, ആഴക്കടൽ സമുദ്ര പര്യവേഷണത്തിന് 3 പേരടങ്ങുന്ന ഗവേഷക സംഘത്തെ അയക്കാനൊരുങ്ങി ഭാരതം. സമുദ്രയാൻ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിൽ സമുദ്രത്തിന്റെ 6 കിലോമീറ്റർ ആഴം വരെ പഠനവിധേയമാക്കാൻ ആണ് ഇന്ത്യ തയ്യാറെടുക്കുന്നത്. കേന്ദ്രമന്ത്രി കിരൺ റിജിജു തിങ്കളാഴ്ച വെളിപ്പെടുത്തി
സമുദ്രയാൻ ദൗത്യത്തിന്റെ ഭാഗമായി സമുദ്രത്തിന്റെ ആഴം പര്യവേക്ഷണം ചെയ്യുന്ന മനുഷ്യനെ ഉൾക്കൊള്ളുന്ന ‘മത്സ്യ 6000’ എന്ന പേടകത്തിന്റെ ക്ഷമതയും കേന്ദ്ര മന്ത്രി കിരൺ റിജ്ജു പരിശോധിക്കുകയുണ്ടായി.
ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയിലാണ് ഇത് വികസിപ്പിക്കുന്നത്. ആഴക്കടൽ വിഭവങ്ങളും സമുദ്രാന്തർ ഭാഗത്തെ ജൈവവൈവിധ്യ പഠനവും ആണ് ഉദ്ദേശ ലക്ഷ്യങ്ങൾ.
Discussion about this post