തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും. അടിയന്തിര പ്രമേയ നോട്ടീസ് അങ്കമാലി എംഎൽഎ റോജി എം ജോണാണ് മുന്നോട്ട് വച്ചത്. ഉച്ചയ്‌ക്ക് ഒരു മണിക്കാണ് അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ച നടക്കുക. രണ്ട് മണിക്കൂര്‍ സമയമാണ് ചര്‍ച്ചയ്‌ക്ക് അനുവദിച്ചിട്ടുള്ളത്.
മുൻപ് പല വട്ടം ചർച്ച ചെയ്ത വിഷയമാണെന്നും വേണമെങ്കിൽ ഒരിക്കൽ കൂടി ചർച്ചയാകാമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. ഇതോടെയാണ് പ്രമേയം ഉച്ചക്ക് ഒരു മണിക്ക് സഭ നിർത്തിവച്ച് ചർച്ച ചെയ്യാമെന്ന് സർക്കാർ അറിയിച്ചത്. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കേരളം അഭിമുഖീകരിക്കുന്നത്. കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം നിരസിച്ചതോടെയാണ് വീണ്ടും പ്രതിസന്ധി ഉടലെടുത്ത്.

