കോഴിക്കോട്: എസ്ഡിപിഐ- പോപുലർഫ്രണ്ട് സഹയാത്രികനും, മുൻ മാവോയിസ്റ്റ് നേതാവുമായിരുന്ന ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഗ്രോവാസുവിനെ വെറുതെ വിട്ടത്
മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡി. കോളജ് മോർച്ചറി പരിസരത്ത് പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസിലാണ് ഗ്രോ വാസു ജയിലിലായത്. ഒന്നരമാസമായി ഗ്രോ വാസു ജയിലിൽ ആണ്. കോടതിയിൽ ഹാജരാക്കുന്നതിനിടയിൽ മുദ്രാവാഖ്യം വിളിക്കാൻ ശ്രമിച്ച ഗ്രോവാസുവിനെ പോലീസ് തടയാൻ ശ്രമിച്ചത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. തൊണ്ണൂറ്റി നാല് വയസ്സ് പിന്നിട്ട വാസുവിനെ ജയിലിൽ അടച്ചതിനെതിരെ, ചിലർ പ്രതിഷേധം ഉയർത്തിയിരുന്നു.
പോപുലര്ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ് ഡി പി ഐയുടെ, തൊഴിലാളി വിഭാഗം നേതാവ് കൂടിയായിരുന്നു ഗ്രോ വാസു. നേരത്തെ ജാമ്യം നല്കാൻ കോടതി തയ്യാറായിരുന്നെങ്കിലും, ജാമ്യക്കാരെ ഹാജരാക്കി പുറത്തിറങ്ങാൻ വാസു വിസമ്മതിച്ചിരുന്നു
Discussion about this post