പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് സെപ്റ്റംബർ 17 ന് സർവകക്ഷി യോഗം വിളിച്ച് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി.
ഈ മാസം 18 മുതൽ പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി 17 ന് വൈകുന്നേരം 4.30 ന് സർവകക്ഷി ഫ്‌ളോർ ലീഡർമാരുടെ യോഗം വിളിച്ചിട്ടുണ്ട്,” മന്ത്രി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്തു.
“ഇതിനായുള്ള ക്ഷണം ബന്ധപ്പെട്ട നേതാക്കൾക്ക് ഇമെയിൽ വഴിയും അയച്ചിട്ടുണ്ട്. ”അദ്ദേഹം കൂട്ടിച്ചേർത്തു
പ്രേത്യേക സമ്മേളനത്തിൽ വളരെ പ്രധാനപ്പെട്ട നയങ്ങൾ ആണുള്ളത് . അജണ്ട ഉടൻ തന്നെ പരസ്യപ്പെടുത്തും ,” പ്രഹ്ളാദ് ജോഷിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു
സമ്മേളനത്തിന്റെ അജണ്ട എന്താണെന്ന് ഇതുവരെ പൂർണ്ണമായും പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് , വനിതാ സംവരണം തുടങ്ങിയ വിപ്ലവകരമായ തീരുമാനങ്ങൾക്കാണ് സാധ്യത കല്പിക്കപ്പെടുന്നത്.
Discussion about this post