ന്യൂഡൽഹി:രാമജന്മ ഭൂമിയിൽ രാമക്ഷേത്രമേ നിലനിന്നിരുന്നില്ല എന്നായിരുന്നു ബഹുഭൂരിപക്ഷം ഇടത് ചരിത്രകാരന്മാരും പറഞ്ഞു കൊണ്ടിരുന്നത്. റോമില ഥാപ്പർ, ഇർഫാൻ ഹബീബ് എന്നിവർ ആയിരിന്നു അതിൽ പ്രമുഖർ. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ യുടെ പഠനത്തിൽ അതിനെ ഖണ്ഡിക്കുന്ന നിരവധി തെളിവുകൾ, ക്ഷേത്ര തൂണുകൾ ഉൾപ്പെടെ കണ്ടെത്തിയിരുന്നു. എന്നാൽ ഇനിയൊരു സംശയത്തിന്റെ കണിക പോലും അവശേഷിക്കാൻ സാധ്യത ഇല്ലാത്ത വിധത്തിൽ അനവധി തെളിവുകൾ ആണ് അയോധ്യയിൽ നിന്നും പുറത്തു വരുന്നത്.
അയോധ്യയിലെ രാമക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ എത്തികൊണ്ടിരിക്കുന്ന വേളയിൽ സ്ഥലത്ത് നടത്തിയ ഖനനത്തിൽ, പുറത്തു വന്നത് നിരവധി വിഗ്രഹങ്ങളും തൂണുകളും ഉൾപ്പെടുന്ന പുരാതന ക്ഷേത്രത്തിന്റെ ചില അവശിഷ്ടങ്ങൾ . രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് എക്‌സിൽ അറിയിച്ചതാണിത്
എന്നാൽ ഈ ക്ഷേത്രം എപ്പോൾ, ഏത് രാജവംശത്തിന്റെതായിരുന്നു എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Discussion about this post