കോഴിക്കോട്∙ കോഴിക്കോട് നിപ്പ വൈറസ് ബാധിച്ച് മരിച്ച രണ്ടുപേരുടെയും റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. കുറ്റിയാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദ് (48), വടകര മംഗലാട് മമ്പളിക്കുനി ഹാരിസ് (40) എന്നിവരുടെ റൂട്ട് മാപ്പാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്.
ആദ്യത്തെ രോഗിയുടെ റൂട്ട് മാപ്പ്: എടവലത്ത് മുഹമ്മദ് (48),
ഓഗസ്റ്റ് 22- രോഗലക്ഷണങ്ങൾ കണ്ടു.
ഓഗസ്റ്റ് 23- 7.30pm-10pm -തിരുവള്ളൂർ കുടുംബചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് വീട്ടിൽ തിരിച്ചെത്തി
ഓഗസ്റ്റ് 24 – വീട്ടിൽ
ഓഗസ്റ്റ് 25- മുള്ളൂർകുന്ന് ഗ്രാമീൺ ബാങ്ക് (10.30am -12.30 pm) , കള്ളാട് ജുമാ മസ്ജിദ് (12.30pm-1.30 pm)
ഓഗസ്റ്റ് 26- കുറ്റിയാടി ഷെയ്ഡ് മെഡിക്കൽ സെന്ററിൽ(11am to 1.30 pm)
ഓഗസ്റ്റ് -27 – വീട്ടിൽ
ഓഗസ്റ്റ് 28- റഹ്മാ ഹോസ്പിറ്റൽ -തൊട്ടിൽപ്പാലം(9.30 pm മുതൽ ഓഗസ്റ്റ് 29 12.30 വരെ )
ഓഗസ്റ്റ് 29ന് ആംബുലൻസിൽ കോഴിക്കോട്ട് ഇഖ്‌റ ആശുപത്രി.
ഓഗസ്റ്റ് 30ന് മരിച്ചു.
രണ്ടാമത്തെ രോഗിയുടെ റൂട്ട് മാപ്പ്:
സെപ്റ്റംബർ 5ന് രോഗലക്ഷണങ്ങൾ കണ്ടു.
സെപ്റ്റംബർ 6ന് ബന്ധു വീട്ടിൽ പോയി.
സെപ്റ്റംബർ 7 ഉച്ചവരെ ബന്ധുവീട്ടിൽ. തുടർന്ന് റുബിയാൻ സൂപ്പർമാർക്കറ്റ് ആയഞ്ചേരി ,
സെപ്റ്റംബർ 8ന് രാവിലെ 10.15നും 10.45നും ഇടയിൽ ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ. അന്ന് ഉച്ചയ്ക്ക് 12നും ഒന്നും ഇടയിൽ മസ്ജിദിൽ. മംഗലാട് തട്ടാൻകോട് , ഉച്ചയ്ക്ക് ഇഖ്‌റ ഹോസ്പിറ്റൽ,
സെപ്റ്റംബർ 9ന് രാവിലെ 10നും 12നും ഇടയിൽ വില്ല്യാപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിൽ.
സെപ്റ്റംബർ 10ന് രാവിലെ 10.30നും 11നും ഇടയിൽ വില്ല്യാപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിൽ. അന്ന് ഉച്ചയ്ക്ക് 12നും മൂന്നിനും ഇടയിൽ വടകര ജില്ലാ ആശുപത്രിയിൽ.
സെപ്റ്റംബർ 11ന് രാവിലെ 8ന് ഡോക്ടർ ജ്യോതികുമാറിന്റെ സ്വകാര്യ ക്ലിനിക്കിൽ. അന്ന് രാവിലെ 9നും വൈകിട്ട് 5നും ഇടയിൽ വടകര കോ–ഓപറേറ്റീവ് ആശുപത്രിയിൽ. അന്ന് രാത്രി 7ന് മിംസ് ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

