കോൺഗ്രസ് നിയന്ത്രിത യു പി ഐ യുടെ അഴിമതി നിറഞ്ഞ ഭരണ കാലത്തെ ഓർമ്മിപ്പിച്ചതിനു ഷാ രുഖ് ഖാൻ സിനിമ ആയ ജവാന് നന്ദി പറഞ്ഞ് ബി ജെ പി.
കഴിഞ്ഞ ഒമ്പത് വർഷത്തെ സർക്കാരിന്റെ നേട്ടങ്ങൾക്കൊപ്പം ഷാരൂഖ് ഖാൻ അഭിനയിച്ച ജവാൻ സിനിമയുടെ പോസ്റ്റർ അടക്കം മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം ആയ എക്‌സിൽ പങ്കിട്ടുകൊണ്ടാണ് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ പത്ത് വർഷത്തെ യു പി എ ദുർഭരണത്തെ കടന്നാക്രമിച്ചത് . ‘ജവാൻ’ സിനിമയിലൂടെ 2004 മുതൽ 2014 വരെയുള്ള അഴിമതിയും നയവൈകല്യവും കൊണ്ട് പൊറുതി മുട്ടിയ കോൺഗ്രസ് ഭരണത്തിലേക്ക് വെളിച്ചം വീശാൻ കാരണമായ ഷാരൂഖ് ഖാനോട് നമ്മൾ നന്ദി പറയണം.
യുപിഎയുടെ ഭരണകാലത്തെ “പ്രക്ഷുബ്ധമായ രാഷ്ട്രീയ ഭൂതകാലത്തെക്കുറിച്ച്” സിനിമ പ്രേക്ഷകരെ ഓർമ്മിപ്പിക്കുന്നുവെന്ന് ഭാട്ടിയ കൂട്ടിച്ചേർത്തു
Discussion about this post