കോഴിക്കോട്∙ നിപ പരിശോധനയ്ക്കായുള്ള ICMR -മൊബൈൽ ലാബ് കോഴിക്കോട്ടെത്തി . നിപ പരിശോധനകൾ ഇവിടെത്തന്നെ പൂർത്തിയാക്കി ഫലം ലഭ്യമാവാൻ ഇത് സഹായകമാവും. നിപ പരിശോധനയ്ക്കുള്ള കാലതാമസം ഒഴിവാക്കാൻ മൊബൈൽ ലാബിന്റെ പ്രവർത്തനം സഹായകരമാവും.
മെഡിക്കൽ കോളേജ് പരിസരത്തായിരിക്കും ലാബ് പ്രവർത്തിക്കുക.
രണ്ട് ആഴ്ച ലാബിന്റെ സേവനം ജില്ലയിൽ ലഭ്യമാകും. പ്രാഥമിക സമ്പര്‍ക്കത്തില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ സാമ്പിളുകളായിരിക്കും ഇവിടെ പരിശോധിക്കുക. മറ്റ് സാമ്പിളുകൾ മെഡിക്കൽ കോളേജിലെ വൈറൽ റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലാബിൽ തന്നെയാവും
നിപ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര വിദഗ്ധസംഘവും കോഴിക്കോട് എത്തിയിട്ടുണ്ട്. സ്ഥിഗതികൾ നിരീക്ഷിച്ച് ആവശ്യമായ നിർദേശങ്ങൾ ദിവസവും ഇവർ ആരോഗ്യവകുപ്പിന് കൈമാറും
Discussion about this post