കോഴിക്കോട്: വടകരക്കാരുടെ സ്വന്തം ഡോക്ടർ എന്ന വിളിപ്പേരുണ്ട് ഡോക്ടർ ജ്യോതികുമാറിന് മലയോരമേഖലയിലെയടക്കം നിരവധി പേർ അദ്ദേഹത്തിന്റെ ചികിത്സ തേടി എത്താറുണ്ട്. നിപ സ്ഥിരീകരണത്തിലേക്ക് വഴിവെച്ചതാവട്ടെ ജ്യോതികുമാറിന്റെ സംശയവും.
സെപ്റ്റംബര്‍ 11-ന് തിങ്കളാഴ്ച രാവിലെയാണ് മംഗലാട് സ്വദേശി ഹാരിസ് കടുത്ത പനിബാധിതനായി ഡോക്ടർ ജ്യോതികുമാറിന് മുന്നിലെത്തിയത്. ആയഞ്ചേരി , വില്യാപ്പള്ളി എന്നിവിടങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും, കോഴിക്കോട് ഇഖ്‌റ ആശുപത്രി, വടകര ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെല്ലാം ഹാരിസ് ചികിത്സ തേടിയിരുന്നു. പനിക്ക് കാര്യമായ മാറ്റം ഇല്ലാതെ വന്നതോടെയാണ് ഹാരിസ് ജ്യോതികുമാറിന്റെ ക്ലിനിക്കിൽ എത്തിയത്
പനി വിവരങ്ങളും, ചികിത്സാ വിവരങ്ങളും ചോദിച്ചറിഞ്ഞ ഡോക്ടർ, ഹാരിസിനെ രക്തപരിശോധനയ്ക്കയച്ചു. ഡെങ്കി, എലിപ്പനി, മലേറിയ, മഞ്ഞപ്പിത്തം എന്നീ പരിശോധനകൾ എല്ലാം നടത്തിയെങ്കിലും എല്ലാം നെഗറ്റിവ് ആയിരുന്നു. ന്യുമോണിയ പരിശോധനയും നെഗറ്റിവ് . തുടർന്ന് ജ്യോതികുമാർ ഉടൻ തന്നെ മിംസ് ഡോക്ടർ അനൂപുമായി ബന്ധപ്പെടുകയും, നിപ സംശയം പങ്കുവയ്ക്കുകയൂം ചെയ്തു. ഇതിനിടയിൽ ഓക്സിജൻ അളവ് ക്രമാതീതമായി കുറഞ്ഞതിനെത്തുടർന്ന് ഹാരിസിനെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തി അല്പസമയത്തിനകം ഹാരിസ് മരിച്ചു . ഇതോടെയാണ് നിപ സംശയം ശക്തമായത്.
2018 ഇൽ നിപ ബാധ തിരിച്ചറിഞ്ഞത് ഡോക്റ്റർ അനൂപിന്റെയും സഹപ്രവർത്തകരുടെയും സംശയം ആയിരുന്നു. ഹാരിസിന്റെ മരണവിവരവും, നിപ സംശയവും , അനൂപ് ജ്യോതികുമാറുമായി പങ്കിട്ടു. തുടർന്നാണ് രോഗിയുടെ സാമ്പിൾ വിദഗ്ധപരിശോധനയ്ക്ക് അയച്ചത്. ഡോക്ടർ ജ്യോതികുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയൂം ചെയ്തു
Discussion about this post