കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് . ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു.
കോഴിക്കോട് സജ്ജമാക്കിയ പൂനൈ എൻ ഐ വി മൊബൈൽ ലാബിൽ ടെസ്റ്റ് ചെയ്ത സാമ്പിൾ ആണ് പോസിറ്റീവ് ആയത്.
ഹൈറിസ്ക് പട്ടികയിൽ ഉള്ള 30പേരുടെ സാമ്പിളുകൾ ഇന്നലെ പരിശോധനക്ക് അയച്ചിരുന്നു
Discussion about this post