തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ നടത്തിയ വിവാധ പ്രസ്ഥാവനക്കിടയിൽ സ്ത്രീവിരുദ്ധ പരാമർശം ആവർത്തിച്ച് നടൻ അലൻസിയർ. അവാർഡ് നൽകുന്നത് ലെസ്ബിയൻ പ്രതിമകളാണെന്ന് അലൻസിയർ പറഞ്ഞു. പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കുന്നുവെന്ന് പറഞ്ഞത് ആൺകരുത്തൊടെയാണെന്നും അതിൽ ഉറച്ച് നിൽക്കുന്നുവെന്നും സ്ത്രീ വിരുദ്ധപരാമർശത്തിൽ ഖേദമില്ലെന്നും അലൻസിയർ കൂട്ടിച്ചേർത്തു.
താൻ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയിട്ടില്ല. ആൺകരുത്തുളള പ്രതിമ വേണമെന്ന് പറഞ്ഞത് തൻേടത്തൊടെയാണ്. പറഞ്ഞതിൽ യാതൊരു ലജ്ജയും തോന്നുന്നില്ല. അവാർഡ് നൽകുന്നത് ലെസ്ബിയൻ പ്രതിമകളാണ്. ഒരു ആൺ പ്രതിമ കിട്ടിയിരുന്നെങ്കിൽ കുട്ടികൾ ഉണ്ടാകുമായിരുന്നു. സമൂഹത്തിൽ പുരുഷന്മാർക്ക് നീതികേടുണ്ടെന്ന് അലൻസിയർ പറഞ്ഞു. സ്ത്രീവിരുദ്ധ പരാമർശത്തിന് മാപ്പ് പറയില്ലെന്നും തെറ്റുചെയ്യാത്ത കാര്യത്തിന് മാപ്പ് പറയേണ്ട കാര്യമില്ല. വിവാദമുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും അലൻസിയർ കൂട്ടിച്ചേർത്തു.
ഇന്നലെ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനിടെയായിരുന്നു അലൻസിയർ വിവാദ പരാമർശം നടത്തിയത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെൺ രൂപത്തിലുള്ള പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന് അലൻസിയർ പറഞ്ഞു. സ്പെഷ്യൽ ജൂറി പരാമർശത്തിന് സ്വർണ്ണം പൂശിയ പുരസ്കാരം നൽകണമെന്നും. 25000 രൂപ തന്ന് അപമാനിക്കരുതെന്നും, ആൺകരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാൻ അഭിനയം നിർത്തുമെന്നും അലൻസിയർ പറഞ്ഞിരുന്നു. അപ്പൻ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു പരാമർശം.
Discussion about this post