വാഷിംഗ്ടൺ ഡിസി : അടുത്തിടെ ഭാരതത്തിൽ നടന്ന ജി 20 ഉച്ചകോടി ലോക രാജ്യങ്ങൾക്കിടയിൽ ഒരു വലിയ വിജയം ആയാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. നയപരമായും സാമ്പത്തികമായും സാമൂഹിക സമത്വത്തിന്റെ കാഴ്ചപ്പാടിലും സർവ്വ സമ്മതം ആകാൻ ഇത്തവണത്തെ ജി 20 ക്ക് കഴിഞ്ഞിട്ടുണ്ട്. ആഫ്രിക്കൻ യൂണിയനെ ജി 20 യിൽ എടുത്തതും ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷിയേറ്റീവിന് പകരം പദ്ധതി കൊണ്ട് വന്നും, വലിയ വിമർശനങ്ങളിൽ നിന്നും റഷ്യയെ രക്ഷിച്ചും എല്ലാവര്ക്കും ഉപകാരപ്പെടുന്ന രീതിയിൽ കാര്യങ്ങൾ നയപരമായി കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യൻ ഡിപ്ലോമസി ഒരു വലിയ വിജയമായിരുന്നു.
ഇപ്പോൾ ഈ ഒരു വിജയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംശിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്തനായ ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ ജിം ഒ നീൽ.ബ്രിക്സ് ജി 7 പോലുള്ള പല സംഘടനകളും ഉണ്ടെങ്കിലും നിലവിൽ ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം നൽകാൻ കഴിയുന്ന ഏക സ്ഥാപനമാണ് ജി 20 അതിനാൽ തന്നെ ഉച്ചകോടിയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അന്താരാഷ്ട്ര തലത്തിൽ “വ്യക്തമായ വിജയി” ആക്കി മാറ്റുന്നുണ്ട്. അദ്ദേഹം പ്രസ്താവിച്ചു
ബ്രസീൽ റഷ്യ ഇന്ത്യ ചൈന സൗത്ത് ആഫ്രിക്ക എന്നിവർ ചേർന്ന സംഘത്തെ ബ്രിക്സ് എന്ന പദം ഉപയോഗിച്ച് ആദ്യമായി വിശേഷിപ്പിച്ചതിന് പ്രശസ്തനാണ് ഓ നീൽ

