കവരത്തി: ആൻഡമാൻ ദ്വീപിൽ വൻ രാസ ലഹരി വേട്ട. ജാപ്പനീസ് ബങ്കറിൽ ഒളിപ്പിച്ച 50 കിലോ മെത്താംഫെറ്റാമിനാണ് സംയുക്ത സംഘം കണ്ടെത്തി നശിപ്പിച്ചത്. 100 കോടിയുടെ മയക്കുമരുന്നാണ് ബങ്കറിൽ നശിപ്പിച്ചത്. കേരളത്തില്‍ നിന്നുള്ള കസ്റ്റംസ് പ്രിവന്റീവ് എക്സൈസിന്റെ സംയുക്ത പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. നാലു വര്‍ഷം മുന്‍പ് ലഹരി മാഫിയ സംഘം കടലില്‍ മുക്കിയ കപ്പലിലെ മയക്കുമരുന്നു വ്യാപകമായി തീരത്ത് അടിഞ്ഞിരുന്നു. ഇതു തദ്ദേശ വാസികള്‍ വ്യാപകമായി ശേഖരിക്കുകയും കേരളത്തിലേക്കടക്കം മയക്കുമരുന്നു കടത്തുന്ന സംഘത്തിനു കൈമാറുകയും ചെയ്തിരുന്നു.
നേരത്തെ മഞ്ചേരിയില്‍ മൂന്നു മലയാളികള്‍ 500 ഗ്രാം മെത്താംഫെറ്റമിന്‍ എന്ന മയക്കുമരുന്നുമായി എക്സൈസിന്റെ പിടിയിലായിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇത്തരം ഒരു വലിയ ഓപ്പറേഷനിലേക്ക് എത്തിച്ചേരുന്നത്. പ്രദേശവാസികൾ സൂക്ഷിച്ച് രണ്ടര കിലോ മയക്കുമരുന്ന് ഭരണകൂടത്തിന് തിരികെ നൽകി. കേരളത്തിലേക്കാണ് ദ്വീപിൽ നിന്ന് മയക്കുമരുന്ന് ഒഴുകുന്നതെന്നും കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.
നാലായിരത്തോളം കിലോ മെത്താഫെറ്റമിന്‍ ആന്‍ഡമാനിലെ വിവിധ സ്ഥലങ്ങളില്‍ ആളുകളുടെ കൈയ്യിലുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. അതിലൊരു ഭാഗമാണ് ഇപ്പോള്‍ കണ്ടെത്തി നശിപ്പിച്ചത്. ബാക്കിയുള്ളതും കൂടി കണ്ടെത്തി നശിപ്പിക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. 2019 ല്‍ കോസ്റ്റ് ഗാര്‍ഡിന്റെ പരിശോധനക്കിടെയാണ് രാസലഹരിയുമായി എത്തിയ മ്യാന്മര് കപ്പല്‍ മുക്കി കളഞ്ഞത്.
Discussion about this post