ഗുവാഹത്തി : പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ ആയ ‘ഇന്ത്യ’ സഖ്യം, ചില മാധ്യമ പ്രവർത്തകരെ ബഹിഷ്കരിച്ച നടപടിക്കെതിരെ ആഞ്ഞടിച്ച് ആസാം മുഖ്യമന്ത്രിയും ബി ജെ പി സംസ്ഥാന നേതാവും ആയ ഹിമന്ത ബിശ്വ ശർമ്മ. പ്രതിപക്ഷ നേതാക്കൾ അവരുടെ “അസഹിഷ്ണുതാ മനോഭാവം” തെളിയിച്ചുവെന്നും ഇങ്ങനെയുള്ളവർ അധികാരത്തിൽ വന്നാൽ അവർ മാധ്യമ സെൻസർഷിപ് ഏർപ്പെടുത്താൻ മടിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മന്ത്രിസഭാ അടിയന്തിരാവസ്ഥകാലത്ത് മാധ്യമങ്ങൾക്ക് സെൻസർഷിപ് ഏർപ്പെടുത്തിയിരുന്നു.
ഇന്ന് ഇന്ത്യൻ സഖ്യം ഏതാനും മാധ്യമപ്രവർത്തകരെ ബഹിഷ്കരിച്ചിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ പ്രസംഗിച്ച അതേ ആളുകൾ തന്നെയാണിത് ,എന്നാൽ ഇപ്പോൾ വാർത്താ അവതാരകരെ ബഹിഷ്‌കരിച്ച് അവർ അവരുടെ അസഹിഷ്ണുതാ മനോഭാവം തെളിയിച്ചിരിക്കുകയാണ് . ഇക്കൂട്ടർ സർക്കാരിൽ വന്നാൽ ആദ്യം ചെയ്യുക പ്രസ് സെൻസർഷിപ്പ് ഏർപ്പെടുത്തുക എന്നതാണ്,” ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി .
വരും ദിവസങ്ങളിൽ ബഹിഷ്‌കരിക്കപ്പെടുന്ന 14 ടിവി അവതാരകരുടെ പേരുകളുടെ പട്ടിക പ്രതിപക്ഷ സഖ്യം ആയ ഇന്ത്യാ ബ്ലോക്ക് പുറത്തുവിട്ടിരുന്നു.
മാധ്യമപ്രവർത്തകരുടെ ചില ഷോകൾ ബഹിഷ്‌കരിക്കാനുള്ള ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസിന്റെ (ഇന്ത്യ) തീരുമാനത്തെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) അപലപിക്കുകയും അവരുടെ മാനസികാവസ്ഥയെ ” അടിച്ചമർത്തുന്നതും സ്വേച്ഛാധിപത്യവും നിഷേധാത്മകവുമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു .
Discussion about this post