ന്യൂഡൽഹി:”ആത്മനിർഭർ ഭാരത് ” നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉള്ള കേന്ദ്ര സർക്കാരിന്റെ ഒരു വലിയ മുദ്രാവാക്യം തന്നെയാണിത്. മെയ്ഡ് ഇൻ ഇന്ത്യ പദ്ധതികൾ ഒക്കെ ഇപ്പൊ വലിയ തോതിൽ ലോക ശ്രദ്ധ നേടുന്നുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങൾ ആയി ഭാരതം മൊബൈൽ ഇറക്കുമതിക്കാർ എന്ന നിലയിൽ നിന്നും ആപ്പിൾ സാംസങ് എന്നിവ അടക്കമുള്ള ലോക ബ്രാൻഡുകളുടെ കയറ്റുമതിക്കാർ ആയി മാറി കഴിഞ്ഞിട്ടുണ്ട് .
എന്നാൽ വേറെ എന്തൊക്കെ കാര്യങ്ങളിൽ സ്വയം പര്യാപ്തത വന്നിട്ടും ആയുധ നിർമ്മാണത്തിൽ ഒരു രാജ്യത്തിന് സ്വയം പര്യാപ്തത വന്നില്ലെങ്കിൽ പിന്നെന്ത് കാര്യം, എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ പ്രകാരം ഭാരതം ആയുധ നിർമ്മാണത്തിൽ ഒരു വൻ ശക്തിയായി വളർന്നു കൊണ്ടിരിക്കുകയാണ് പ്രതിരോധ ഉൽപ്പാദന മേഖലയിൽ സ്വാശ്രയത്വത്തിനായുള്ള പുത്തൻ മുന്നേറ്റത്തിന്റെ ഭാഗമായി ഇന്ത്യൻ ആഭ്യന്തര മാർക്കറ്റിൽ നിന്നും 45,000 കോടി രൂപയുടെ സൈനിക ഹാർഡ്‌വെയർ വാങ്ങുന്നതിന് ഇന്ത്യ വെള്ളിയാഴ്ച പ്രാഥമിക അനുമതി നൽകി.
സായുധ സേനയുടെ ആവശ്യങ്ങൾക്കനുസരിച്ച് ആയുധങ്ങൾ വാങ്ങുന്നതിനു അംഗീകാരം നൽകുന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) സേനയുടെ ഏറ്റവും പുതിയ നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകിയിരിക്കുകയാണ് . എന്നാൽ ഇത്തവണ ഡിഫൻസ് അക്വിസിഷൻ പ്രൊസീജിയറിന് കീഴിലുള്ള സ്വദേശിവൽക്കരണത്തിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട രണ്ട് വിഭാഗങ്ങൾക്ക് കീഴിൽ ആണ് ഒർഡർ നൽകപ്പെടുന്നത്.
അതായത് ആയുധങ്ങളും സംവിധാനങ്ങളും ഇന്ത്യൻ ആർമി ഇത്തവണ പർച്ചേയ്‌സ് ചെയ്യുന്നത് ഇന്ത്യൻ ആയുധ വ്യാപാരികളിൽ നിന്നും ആണ്. ഇത് ആഭ്യന്തര പ്രതിരോധ വ്യവസായത്തിന് ഗണ്യമായ ഉത്തേജനം നൽകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
തദ്ദേശീയമായി നിർമ്മിച്ച സൈനിക ഹാർഡ്‌വെയർ വാങ്ങുന്നതിനായി ഇന്ത്യ പ്രതിരോധ ബജറ്റിന്റെ ഒരു ഭാഗം നീക്കിവച്ചിട്ടുണ്ട്. ഈ വർഷത്തെ ബജറ്റിൽ ആഭ്യന്തര സംഭരണത്തിനായി ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് നീക്കിവച്ചത്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിഎസി അംഗീകരിച്ച നിർദേശങ്ങളിൽ 12 സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങളും 11,000 കോടി രൂപയുടെ അനുബന്ധ ഉപകരണങ്ങളും പൊതു വിമാന നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിൽ നിന്ന് വാങ്ങും.
പ്രതിരോധത്തിൽ സ്വാശ്രയത്വം വർധിപ്പിക്കാൻ കഴിഞ്ഞ നാലോ അഞ്ചോ വർഷമായി നിരവധി നടപടികൾ ആണ് ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത് , തദ്ദേശീയമായി നിർമ്മിച്ച സൈനിക ഹാർഡ്‌വെയർ വാങ്ങുന്നതിന് പ്രത്യേക ബജറ്റ് സൃഷ്ടിക്കൽ, ഘട്ടം ഘട്ടമായുള്ള ഇറക്കുമതി നിരോധനം, നേരിട്ടുള്ള വിദേശ നിക്ഷേപം 49% ൽ നിന്ന് 74% ആയി വർധിപ്പിക്കൽ എന്നിവയാണത്.

